ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ ഇ സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ വനിതാഡോക്ടര്‍ കണ്‍സള്‍ട്ടിങ് നടത്തുന്നതിനിടെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ ഊരകം കരിവണ്ണൂര്‍ പൊട്ടുചിറ കൊഴകുഴിപ്പറമ്പില്‍ മുഹമ്മദ് ഷുെഹെബാ(21)ണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ടെലിമെഡിസിന്‍ ഓൺെലൈന്‍ പോര്‍ട്ടലില്‍ ഡ്യൂട്ടിയുണ്ടായിരുന്ന കോന്നി മെഡിക്കല്‍ കോളജിലെ വനിതാഡോക്ടറുടെ മുന്നിലായിരുന്നു പ്രതിയുടെ നഗ്നതാപ്രദര്‍ശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. ഡോക്ടര്‍ താമസിക്കുന്നത് ആറന്മുള സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ സ്ത്രീയെ അപമാനിച്ചതിനും വിവരസാങ്കേതിക, ആരോഗ്യപ്രവര്‍ത്തക സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയും ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Top