ഇന്ത്യന്‍ അതിര്‍ത്തികളില്‍ കാരാര്‍ ലംഘിച്ച് പാകിസ്താന്റെ മിസൈല്‍ ആക്രമണങ്ങള്‍; ഗ്രാമീണരെ കൂട്ടത്തോടെ ഒഴിപ്പിച്ചു;സ്‌കൂളുകള്‍ക്ക് അവധി നല്‍കി: യുദ്ധം അരുതെന്ന് ലോക രാഷ്ട്രങ്ങള്‍

ശ്രീനഗര്‍: ഭീകരാക്രണത്തിന് ഇന്ത്യന്‍ സൈന്യം പാകിസ്താന് കനത്ത മറുപടി നല്‍കിയതിന് പിന്നാലെ അതിര്‍ത്തികളില്‍ യുദ്ധസമാന സാഹചര്യം. ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇന്ത്യന്‍ വ്യോമ സേനയുടെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്ന് പാകിസ്ഥാനില്‍ നിന്ന് മുറവിളിയുയരുമ്പോഴും. ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ പാകിസ്താന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ഗ്രാമീണരെ മറയാക്കി പാക്‌സൈന്യം വ്യാപകമായി വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്. കാശ്മീര്‍ അതിര്‍ത്തിയിലെ കാര്യങ്ങള്‍ പ്രവചനാതീതമാണ്. ഏത് നിമിഷവും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്ന് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയും ഐക്യരാഷ്ട്ര സഭയും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇതിനിടെയിലും പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ബാലാകോട്ടിലെ ആക്രമണം പാക്കിസ്ഥാനെതിരെ അല്ലെന്നും ഭീകരര്‍ക്കെതിരെയാണെന്നും ഇന്ത്യ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് അതിര്‍ത്തിയില്‍ പാക് ഭീകരത തുടരുന്നത്.

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ കരുതലോടെയാണ് തിരിച്ചടിക്കുന്നത്. സാധാരണക്കാര്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്ന് വരുത്താനാണ് ഇത്. ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഇന്ത്യ നേരത്തെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഗ്രാമിണരെ സംഘര്‍ഷം രൂക്ഷമായിട്ടും സ്ഥലം വിട്ടു പോകാന്‍ പാകിസ്താന്‍ അനുവദിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കി. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 52 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ആക്രണം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. കൂടുതല്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറാന്‍ അവസരം ഒരുക്കാനാണ് വെടിവയ്പ്പെന്നാണ് സൂചന. ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ ആക്രണത്തിലേക്ക് മാറ്റി ഭീകരരെ അതിര്‍ത്തി കടത്തുന്ന പാക് സൈന്യത്തിന്റെ സ്ഥിരം രീതിയാണ്. അതുകൊണ്ട് തന്നെ നുഴഞ്ഞു കയറ്റത്തിനെതിരയുള്ള നിരീക്ഷണവും ഇന്ത്യ ശക്തമാക്കുന്നു. ഭീകര താവളങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയാണ് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍ വെടിവയ്പ്പ് തുടങ്ങിയത്.

ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫീസര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. തുടര്‍ച്ചയായി മൂന്നാംദിവസമാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ 11 പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. കാശ്മീരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പൂഞ്ഛ്, മെന്‍ധാര്‍, നൗഷേര മേഖലകളില്‍ ചൊവ്വാഴ്ച രാവിലെയും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. സൈന്യം പ്രത്യാക്രമണവും നടത്തി. ഏഴുദിവസമായി രജൗറിയിലും പൂഞ്ഛിലും നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ സേന വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യ അവധി നല്‍കിയിട്ടുണ്ട്. സംഘര്‍ഷ മേഖലയില്‍ നിന്ന് ഗ്രാമീണരെ ഒഴുപ്പിക്കുന്നത് തുടരുകയാണ്.

ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ പശ്ചാലതലത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താന്‍ ലോക രാജ്യങ്ങളുടെ ഇടപെടല്‍. ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷ സാധ്യത ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും പരമാവധി നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് ചൈനയും രംഗത്ത് വന്നു. ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ അടിയന്തര നടപടി കൈക്കൊള്ളണം എന്നായിരുന്നു ഓസ്ട്രേലിയയുടെ പ്രതികരണം. ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘങ്ങള്‍ക്ക് ഇടപെടാന്‍ അവസരം നല്കാത്ത വിധം പാക്കിസ്ഥാന്‍ പ്രതികരിക്കണമെന്നും ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ വാര്‍ത്താകുറിപ്പ് ആവശ്യപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, തുര്‍ക്കി, ആസിയാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദേശ നയതന്ത്രപ്രതിനിധികള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഖോഖലേയുമായി സംസാരിച്ചു.

Top