ഓവലിൽ ഇന്ത്യന്‍ സര്‍വാധിപത്യം

ഓവൽ ടെസ്റ്റിന്റെ നാലാംദിവസം മേൽ കൈ നേടി ഇന്ത്യ. രണ്ടാം സെഷനിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 414 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ടീം ലീഡ് 315 റൺസ് ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഹിത് ശർമയും ചേതേശ്വർ പുജാരയും ചേർന്ന് ഉയർത്തിയ മികച്ച ടോട്ടലിൽനിന്ന് കളി തുടർന്ന വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ഇന്ന് കളിയുടെ തുടക്കത്തിലൊന്നും ഇംഗ്ലീഷ് ബൗളർമാർക്ക് പിടിനൽകിയില്ല. റണ്ണൊഴുക്കു കൂട്ടാൻ ശ്രമിക്കാതെ നായകനുമൊത്ത് കരുതലോടെയാണ് ജഡേജയും കളിച്ചത്. എന്നാൽ, ഇന്ത്യൻ സ്‌കോർ 300 കടക്കുംമുൻപ് ജഡേജ(17)യെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നിൽ കുരുക്കി. ആറാമനായി വന്ന അജിങ്ക്യ രഹാനെ ഒരിക്കൽകൂടി നിരാശപ്പെടുത്തി. വെറും എട്ടു പന്ത് നേരിട്ട് സംപൂജ്യനായായിരുന്നു ഇത്തവണ രഹാനെയുടെ മടക്കം.തുടര്‍ച്ചയായി രണ്ടാം ഇന്നിങ്സിലും അര്‍ധ ശതകവുമായി ഷർദുൽ താക്കൂറും(60) മികച്ച പ്രതിരോധവുമായി ഋഷഭ് പന്തു(50)മാണ് ഇന്ത്യന്‍ ലീഡ്നില 300 കടത്തിയത്.ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 191 റൺസ് എടുത്തിരുന്നു. ഒന്നാമിന്നിങ്‌സിൽ 290 റൺസ് നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 75 റൺസെടുത്തിട്ടുണ്ട്. 293 റൺസാണ് ഇംഗ്ലണ്ടിന് വേണ്ടത്. നിലവിൽ 2.41 ആണ് റൺറേറ്റ്.

Top