വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി..!! 23കാരിയായ തായ്‌ലന്‍ഡ് സ്വദേശിനിയാണ് വിമാനത്തിൽ അമ്മയായത്

ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്‌ലന്‍ഡ് സ്വദേശിനി കഞ്ഞിന് ജന്മം നൽകി.  സുഖപ്രസവമായിരുന്നു വിമാനത്തിൽ നടന്നത്. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 23കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

പ്രസവവേദനയെത്തുടർന്ന് ആദ്യം അങ്കലാപ്പിലായെങ്കിലും ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നാണ് വിവരം. തായ്‌ലാന്‍ഡ് സ്വദേശിയായ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top