തലശേരിയിൽ സംഘർഷം; ബിജെപി പ്രവർത്തകന്‍റെ വീട് ആക്രമിച്ചു; രണ്ടു വാഹനങ്ങൾ തകർത്തു

ത​ല​ശേ​രി: കണ്ണൂരിലെ ചാ​ലി​ൽ സം​ഘ​ർ​ഷം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടും ഓ​ട്ടോ​റി​ക്ഷ​ക​ളും ത​ക​ർ​ത്തു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ചാ​ലി​ൽ അ​യ്യ​പ്പ​ൻ കി​ണ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ചാ​ലി​ൽ മി​യാ​ൻ വീ​ട്ടി​ൽ ഉ​ണ്ണി​യു​ടെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ ചില്ലുകൾ അ​ടി​ച്ചു ത​ക​ർ​ത്തു. ഉ​ണ്ണി​യു​ടെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും അക്രമികൾ തകർത്തു. ഓ​ട്ടോകളുടെ ഗ്ലാ​സു​ക​ൾ ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണു​ള്ള​ത്. ചാ​ലി​ൽ മ​ണാ​ക്ക​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്ത്, ക​രി​മ്പി​ൽ വീ​ട്ടി​ൽ സു​മേ​ശ് എ​ന്നി​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ സി​പി​എം സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Top