
ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് ജനീലിയയും റിതേഷും. ബോളിവുഡില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ജനീലിയയെ റിതേഷ് സ്വന്തമാക്കുന്നത്. ജനീലിയ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ കേട്ടതാണ്. നിറവയറോടെ നില്‍ക്കുന്ന ജനീലിയയുടെ ക്യൂട്ട് ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
കാത്തിരിപ്പിന് വിരാമമിട്ട് ഇരുവര്‍ക്കും വീണ്ടും ആണ്‍കുഞ്ഞ് പിറന്നു. വീട്ടിലെ പുതിയ അതിഥിയുടെ സന്തോഷം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവച്ചത്. ആയിയും ബാബയും തനിക്ക് ഒരു കുഞ്ഞനുജനെ സമ്മാനിച്ചുവെന്നും എനി മുതല്‍ തന്റെ എല്ലാ കളിപ്പാട്ടങ്ങളും അവന്റേതായിരിക്കുമെന്ന് ആദ്യ മകന്‍ റയാന്‍ പറയുന്ന പോലെ റയാന്റെ ചിത്രത്തോടെയാണ് റിതേഷിന്റെ ട്വീറ്റ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക