ഇന്ധന സെസ് പിന്‍വലിക്കണം: നിയമസഭയില്‍ സത്യഗ്രഹം നടത്തി പ്രതിപക്ഷം

തിരുവനന്തപുരം:
ഇന്ധന സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ സത്യഗ്രഹ സമരം ആരംഭിച്ചു. ഷാഫി പറമ്പില്‍, മാത്യു കുഴല്‍ നാടന്‍, സി.ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തില്‍ സത്യഗ്രഹം തുടങ്ങിയത്.

നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഇരുചക്ര വാഹനം കത്തിച്ചായിരുന്നു പ്രതിഷേധം. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷത്തിന്റെ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ബജറ്റ് ചര്‍ച്ച തുടങ്ങും മുമ്പേ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് മുകളില്‍ ഇടിത്തീ പോലെ പെയ്തിറങ്ങുകയായിരുന്നു നികുതി നിര്‍ദേശങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭ 7 തവണ നികുതി കൂട്ടിയെന്ന് ധനമന്ത്രി പറഞ്ഞു. നികുതിയേ വേണ്ടെന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി നല്‍കി. ശമ്പളവും പെന്‍ഷനും മുടക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. ജനവിരുദ്ധ ബജറ്റിനെതിരെ സഭയ്ക്കകത്തും പുറത്തും സമരം തുടരാനാണ് തീരുമാനമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top