യുഡിഎഫ്. വിട്ട് എൽ.ഡി.എഫിലെത്തി, ഒടുവിൽ എൽ.ഡി.എഫും കൈയൊഴിഞ്ഞു; ശാന്തമ്മ വർഗീസ് രാജിവച്ചു

തിരുവല്ല: തിരുവല്ല നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് രാജി വച്ചു. ഇടതുമുന്നണി കൈയൊഴിഞ്ഞതോടെയാണ് രാജി.

രാജിവെച്ചുകൊണ്ടുള്ള കത്ത് നേരിട്ട് സെക്രട്ടറിക്ക് നൽകാതെ രജിസ്ട്രേഡ് തപാലായി അയയ്ക്കുകയായിരുന്നു. യു.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗമായിരുന്ന എട്ടുമാസം മുൻപാണ് ശാന്തമ്മ എൽ.ഡി.എഫിനൊപ്പം ചേർന്ന് ചെയർപേഴ്‌സണായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ 16 അംഗങ്ങൾ വീതം തുല്യ അംഗങ്ങളുള്ള നഗരസഭ വീണ്ടും ഭരണ പ്രതിസന്ധിയിലാകും. ബി.ജെ.പി- അഞ്ച്, എസ്.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവർ. ശാന്തമ്മ വർഗീസിനുള്ള പിന്തുണ പിൻവലിക്കാൻ കഴിഞ്ഞ ദിവസം എടുത്ത എൽ.ഡി.എഫ്. യോഗ തീരുമാനത്തിന് പിന്നാലെയാണ് രാജി.

ശാന്തമ്മ വർഗീസിനുള്ള പിന്തുണ പിൻവലിക്കുന്നതായി കാട്ടി എൽ.ഡി.എഫ്. നേതൃത്വം നഗരസഭ സെക്രട്ടറി മുമ്പാകെ കത്ത് നൽകാൻ തീരുമാനിച്ചിരുന്നു.

Top