തിരുവല്ലയിൽ വയോധികൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മരിച്ചത് സംസ്‌കാരത്തിനായി തുക നീക്കി വച്ച ശേഷം

തിരുവല്ല: സംസ്‌കാര ചിലവിനുള്ള തുക എടുത്തു വച്ച ശേഷം വയോധികൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. തിരുവല്ല ടി.എം.എമ്മിനു സമീപത്തെ വീട്ടിൽ കുറ്റപ്പുഴ മതിലിങ്കൽ അലക്‌സാണ്ടർ കുര്യാക്കോസ് (62) ആണ് മരിച്ചത്. സംസ്‌കാര ചിലവിനുള്ള തുകയായ ഒരു ലക്ഷം രൂപ വീട്ടിൽ വച്ച ശേഷമാണ് പ്രതി ജീവനൊടുക്കിയത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനുള്ളിൽ നിന്നും അനക്കമൊന്നും കേൾക്കാതെ വന്നതോടെ നാട്ടുകാരാണ് വിവരം തിരുവല്ല പൊലീസിൽ അറിയിച്ചത്. തുടർന്നു, സ്ഥലത്ത് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിനു സമീപത്തായി കത്തെഴുതി വച്ച ശേഷം പണം കണ്ടെത്തിയത്. തുടർന്നു, ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ നേരത്തെ മരിച്ച അലക്‌സാണ്ടർ കുര്യാക്കോസ് തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകൻ റോണി അലക്‌സാണ്ടർ കുര്യൻ. ഇദ്ദേഹം വിദേശത്താണ്. സംസ്‌കാരം പിന്നീട്.

Top