ലൈംഗീക പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; പ്രതിയുടെ സഹോദരനാണ് ഭീഷണിപ്പെടുത്തിയതെന്ന് ബലാത്സംഗ കേസിലെ അതിജീവിത

തിരുവനന്തപുരം: ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് നേരെ ഭീഷണിയെന്ന് പരാതി. പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയത് പ്രതിയുടെ സഹോദരനെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയത് പ്രതിയുടെ ഡോക്ടറായ സഹോദരനാണെന്നും അതിജീവിത പറഞ്ഞു.

പന്തളം സ്വദേശി ഡോ. അരുണ്‍ ബാബുവാണ് പ്രതി. ഇയാളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. 2021 ഡിസംബര്‍ 25 ന് തിരുവനന്തപുരത്ത് വച്ചാണ് ബലാത്സംഗം നടന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പ്രതി അതിജീവിതയെ പീഡിപ്പിച്ചത്. പീഡനം നടന്നത് ആക്കുളം ടെക്കി സ്റ്റേ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ്. മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ വിളിച്ചുവരുത്തിയായിരുന്നു പ്രതി യുവതിയെ ആക്രമിച്ചത്. അതിന് ശേഷം വീണ്ടും പലയിടങ്ങളിലേക്ക് വിളിച്ചുവെന്നും യുവതി പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top