വീരജവാന്‍ തോമസിന് 24 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ അന്ത്യവിശ്രമം.വീരമൃത്യുവരിച്ച സൈനികന്റെ കബറിടം കാണാന്‍ മാതാവ് നാഗാലാന്‍ഡിലേക്ക്

കോട്ടയം:തീവ്രവാദി ആക്രമണത്തില്‍ വീരമൃ‌ത്യു വരിച്ച സൈനിക ഓഫിസര്‍ക്ക് 24 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ അന്ത്യവിശ്രമംഒരുങ്ങുന്നു. രാജ്യസേവനത്തിടെ കൊല്ലപ്പെട്ട മകന്റെ ശവകുടീരം സന്ദര്‍ശിക്കണമെന്ന പെറ്റമ്മയുടെ ജീവിതാഭിലാഷം നീണ്ട 25 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സഫലീകരിക്കുന്നു. വീര മൃത്യുവരിച്ച സൈനികന്റെ മാതാവിന്റെ ജീവിതാഭിലാഷം നിറവേറ്റിക്കൊടുക്കാന്‍ കഴിഞ്ഞതിന്റെ അത്മഹര്‍ഷത്തിലാണു സഹപ്രവര്‍ത്തകരായിരുന്ന ആര്‍മി ഉദ്യോഗസ്ഥര്‍.

 

സെക്കന്‍ഡ് ലഫ്റ്റനന്റ് കാഞ്ഞിരമറ്റം ഏഴാച്ചേരില്‍ ഇ.തോമസ് ജോസഫിന്റെ ഭൗതിക ശ‌രീരമാണ് 14നു 10.30നു പൂര്‍ണ സൈനിക ബഹുമതികളോടെ കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയില്‍ അടക്കംചെയ്യും.മണിപ്പൂര്‍ ഗൂര്‍ഗാ റൈഫിള്‍സ് സെക്കന്‍ഡ് ലെഫ്റ്റനന്റായിരുന്ന പാലാ കാഞ്ഞിരമറ്റം ഏഴാച്ചേരില്‍ ഇ. തോമസ് ജോസഫിന്റെ നാഗാലാന്‍ഡിലെ ചക്കബാമായിലെ കുടീരത്തിലേക്കാണു കുടുംബാഗങ്ങള്‍ ഇന്നലെ പുറപ്പെട്ടത്. തോമസ് ജോസഫിന്റെ പിതാവ് റിട്ട. സുബേദാര്‍ മേജര്‍ എ.ടി. ജോസഫ്, തോമസിന്റെ സഹോദരിമാരായ മേരി ജോസഫ്, റോസമ്മ ജോസഫ് എന്നിവര്‍ക്കൊപ്പമാണു മാതാവ് ത്രേസ്യാമ്മ ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍നിന്നും യാത്രയായത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ)യുടെ ഡെറാഡൂണിലെ 1978 പ്രഥമ ബാച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുചേരലിനുവേണ്ടിയുള്ള അന്വേഷണത്തിലാണു തോമസിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവിന്റെ പാത പിന്‍തുടര്‍ന്നു മകന്‍ അകാലത്തില്‍ പൊലിഞ്ഞെങ്കിലും മാതാവിന്റെ കണ്ണീരുണങ്ങാതെ അവശേഷിക്കുന്നതിനിടെയാണു സഹപ്രവര്‍ത്തകരായ സൈനിക ഉദ്യോഗസ്ഥര്‍ ഈ മാതാവിനെ തേടി ഏഴാച്ചേരി വീട്ടിലെത്തിയത്. 25 വര്‍ഷമായുള്ള ത്രേസ്യാമ്മയുടെ കണ്ണീരിനും പ്രാര്‍ഥനയ്ക്കുമാണു ഇപ്പോള്‍ സാഫല്യമുണ്ടായിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കു മുമ്പു 1992 ജൂണ്‍ 12നു ചക്കബാമയില്‍ നാഗാലാന്‍ഡ് ബോഡോ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണു തോമസ് ജോസഫ് കൊല്ലപ്പെട്ടത്. തോമസ് ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും യാത്ര ദുഷ്കരമായതിനാല്‍ അതിനുള്ള ശ്രമം ഉപേക്ഷിച്ചു. ഷില്ലോഗില്‍ മിലിട്ടറി എന്‍ജിനിയറിംഗ് ഡിവിഷനില്‍ സുബേദാര്‍ മേജറായിരുന്ന എ.ടി. ജോസഫ് ചക്കബാമയിലെത്തി മകന്റെ മൃതദേഹം അവിടെ മതാചാരപ്രകാരം കബറടക്കി. 1992ലെ ബോഡോ അക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥരും 14 ജവാന്മാരുമാണു തോമസ് ജോസഫിനൊപ്പം കൊല്ലപ്പെട്ടത്. പൂന നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ), ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ജോലിയില്‍ പ്രവേശിച്ച തോമസ് കൊല്ലപ്പെടുമ്പോള്‍ 23 വയസായിരുന്നു.
മൃതദേഹം ചക്കാബാമ മിലിട്ടറി കണ്‍ടോണ്‍മെന്റ് പ്രദേശത്താണ് അടക്കിയത്. പിതാവിനെ മാതൃകയാക്കിയാണു മകന്‍ ഇ.ടി. ജോസഫും പട്ടാളത്തില്‍ ചേര്‍ന്നത്. പീന്നിട് എ.ടി. ജോസഫ് ആര്‍മിയിലെ ജോലി ഉപേക്ഷിച്ചു കേരളത്തിലേക്കു പോരുകയും കുടുംബവുമൊന്നിച്ചു കഴിയുകയുമായിരുന്നു. ഏക ആണ്‍ മകന്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍നിന്നും ത്രേസ്യാമ്മ മോചിതയാകാന്‍ ഏറെ നാളുകള്‍ വേണ്ടിവന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ മിലിട്ടറിയിലെ 1978 ബാച്ചില്‍ ജോലി ചെയ്തിരുന്നവര്‍ ചേര്‍ന്ന് ഒരു പുനര്‍സംഗമം സംഘടിപ്പിച്ചു. ഇത്തരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം മെമന്റോ നല്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കുട്ടത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞു പോയവരുടെയും വിലാസങ്ങള്‍ തേടിപ്പിടിച്ചു കണ്ടെത്താനും പുനര്‍സമാഗമത്തില്‍ പങ്കെടുത്തവര്‍ തയാറായി. ഇവര്‍ ചേര്‍ന്നു പല സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും എ.ടി. ജോസഫ്–ത്രേസ്യാമ്മ ദമ്പതികളെ കണ്ടെത്താന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. മിലിട്ടറി ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന വിലാസത്തില്‍ അന്വേഷണം നടത്തിയിട്ടും തോമസിന്റെ കുടുബാംഗങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പുനര്‍സമാഗമത്തില്‍ വച്ചു വീരമൃത്യു വരിച്ച ഇ.ടി. ജോസഫിനുള്ള പുരസ്കാരം അയാളുടെ മാതാപിതാക്കളെ കണ്ടെത്തി നല്കുന്നതിനുള്ള സുഹൃത്തുക്കളുടെ ശ്രമമാണ് ഏഴാച്ചേരിയിലെത്തിച്ചത്. എ.ടി. ജോസഫ്–ത്രേസ്യാമ്മ ദമ്പതികളുടെ വീട്ടിലെത്തി ഇ.ടി. ജോസഫിനുള്ള പുരസ്കാരം കഴിഞ്ഞ ജൂണില്‍ കൈമാറി.

ഈ വേളയിലാണു ത്രേസ്യാമ്മ വിതുമ്പുന്ന ഹൃദയത്തോടെ തന്റെ മകന്റെ കബറിടം സന്ദര്‍ശിക്കണമെന്ന ആഗ്രഹം മകന്റെ പ്രായമുള്ള ആര്‍മി ഉദ്യോഗസ്ഥരോടു പങ്കുവച്ചത്.ആര്‍മി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ചക്കബാമയില്‍ സ്ഥിതി ചെയ്തിരുന്ന കല്ലറ കണ്ടെത്തുകയും ചെയ്തു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് തോമസ് ജോസഫിന്റെ മാതാപിതാക്കള്‍ക്കും രണ്ടു സഹോദരിമാര്‍ക്കും വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു. എ.ടി. ജോസഫ്, ത്രേസ്യാമ്മ, മേരി ജോസഫ്, റോസമ്മ ജോസഫ് എന്നിവര്‍ക്ക് നെടുമ്പാശേരിയില്‍ നിന്നും ബാംഗ്ലൂര്‍–കോല്‍ക്കത്ത–ബിമാപൂര്‍ വഴി കൊഹിമ വരെ വിമാനത്തിലും തുടര്‍ന്നു കരസേനയുടെ സഹായത്തോടെ റോഡു മാര്‍ഗം ചക്കബാമയിലെ കുടീരത്തിലും എത്താന്‍ സൗകര്യം ലഭിച്ചു

Top