
തിരുവനന്തപുരം: ബിജെപി വക്താവ് വി.വി.രാജേഷ് പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
കായംകുളത്തു നടന്ന ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു രാജേഷിന്റെ വിവാദപ്രസംഗം. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്ന സിപിഎമ്മുകാരെ സംരക്ഷിച്ചാല്‍ പൊലീസിനെ കൈകാര്യം ചെയ്യും. പലര്‍ക്കും പലിശയും കൂട്ട് പലിശയും അടക്കം കൊടുത്തിട്ടുണ്ട്. വിരമിച്ചാല്‍ പൊലീസുകാര്‍ക്ക് വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുമെന്നും രാജേഷ് പ്രസ്താവിച്ചിരുന്നു.