മൂന്ന് ഭാര്യമാരുമായി എങ്ങിനെ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാം; ഈ യുവാവിന്റെ അനുഭവം നിങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയേക്കാം !

ഒരു ഭാര്യയെ സഹിക്കാന്‍ പാടുപെടുന്നവരുടെ ആവലാതികള്‍ക്കിടയില്‍ മൂന്ന് ഭാര്യമാരുമായി സസന്തോഷം ജീവിക്കുന്ന ഈ യുവാവിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നുമെന്നകാര്യം തീര്‍ച്ച. തന്റെ ജീവിതം അല്ലലില്ലാതെ പോകുന്നതിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് അമേരിക്കകാരനായ ഈ യുവാവ്.

സാറ, അലിസ, മേരി ആഷ്‌ലെ എന്നീ യുവതികള്‍ക്കൊപ്പമാണ് ജോഷ് ഒരുമിച്ച് ജീവിക്കുന്നത്. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധവും മറ്റു വിധത്തിലുള്ള ബന്ധങ്ങളും നടത്തുന്ന സിസ്റ്റമായ പോളിഫാമിലി എന്ന ട്രെന്‍ഡിന്റെ ഭാഗമായാണ് ഇവര്‍ ഇത്തരത്തില്‍ ഒരുമിച്ചു കഴിയുന്നത്. ഓപ്പണ്‍ മൈന്‍ഡഡ് എന്ന ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിനു വേണ്ടി ഷൂട്ടു ചെയ്ത ഒരു വീഡിയോയില്‍ തങ്ങളുടെ അപൂര്‍വ ബന്ധത്തെക്കുറിച്ച് ഇവര്‍ വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ എങ്ങനെയാണ് കണ്ടുമുട്ടിയത്, ഇതിനോട് തങ്ങളുടെ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും പ്രതിരണം എന്തായിരുന്നു, തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ ഈ വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നുണ്ട്. ഓപ്പണ്‍ റിലേഷന്‍ഷിപ്പുകള്‍ തേടുന്ന ദമ്പതികള്‍ക്കുള്ള ഡേറ്റ് വെബ്‌സൈറ്റാണ് ഓപ്പണ്‍മൈന്‍ഡഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാറയും താനും പരസ്പരം കണ്ടപ്പോള്‍ ഓപ്പണ്‍ റിലേഷനില്‍ ആകുകയായിരുന്നുവെന്നും മൂന്നു മാസങ്ങളായി തങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പരസ്പരം അറിയാമെന്നും ജോഷ് പറയുന്നു. ഇതു തീര്‍ത്തും തുറന്നൊരു ബന്ധമാണെന്നും എല്ലാവര്‍ക്കും ഇതിനെക്കുറിച്ച് അറിയാമെന്നും ജോഷ് വ്യക്തമാക്കുന്നു. പ്രസ്തുത വീഡിയോയ്ക്കായി നാലുപേരും തൊട്ടു തൊട്ട് ഇരുന്നത് അപൂര്‍വമായ കാഴ്ചയായിരുന്നു. ഓരോരുത്തരും പരസ്പരം കണ്ടുമുട്ടിയത് എപ്രകാരമാണെന്ന് അവര്‍ ഇതിലൂടെ വിവരിക്കുയും ചെയ്തിരുന്നു. താനും സാറയും ചേര്‍ന്ന് നിരവധി പെണ്‍കുട്ടികളുമായി ഡേറ്റിംഗിലായിരുന്നുവെന്നും എന്നാല്‍ അലിസയെ കണ്ടപ്പോള്‍ അവള്‍ തങ്ങളെ രണ്ടുപേരെയും ഇഷ്ടപ്പെടുകയും പോള്യമറസ് ആയിത്തീര്‍ന്ന് തങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നുമാണ് ജോഷ് വെളിപ്പെടുത്തുന്നത്.

മിക്കയാളുകള്‍ക്കും തങ്ങളുടെ റൊമാന്റിക് പാര്‍ട്ട്ണര്‍ മറ്റൊരാളുമായി അടുത്തിടപഴകുന്നത് സഹിക്കാനാവില്ലെന്നും എന്നാല്‍ തങ്ങളെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തിന്റെ ഭാഗമാണെന്നുമാണ് സാറ വെളിപ്പെടുത്തുന്നത്. ആദ്യം ഏകപത്‌നീ വ്രതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നാണ് സാറ പറയുന്നത്. ഇത്തരം ചെറിയ പ്രശ്‌നങ്ങളാണ് ചില വിവാഹ ബന്ധങ്ങളെ താറുമാറാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അസൂയ ഒരു പ്രശ്‌നമല്ലാതാകുന്ന വേളയില്‍ ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു നീങ്ങുമെന്നാണ് ആഷ്‌ലെ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഇവര്‍ യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ ജീവിക്കുന്നുണ്ടെങ്കിലും അവരുടെ ബന്ധുക്കള്‍ക്ക് ഈ ബന്ധത്തില്‍ യോജിപ്പില്ല. ഇതിനെ ഒരു ബന്ധമായല്ല തന്റെ കുടുംബം കാണുന്നതെന്നും മറിച്ച് മാനസിക രോഗമായിട്ടാണെന്നുമാണ് സാറ വെളിപ്പെടുത്തുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംശയകരമായ സമീപനമാണ് കുടുംബങ്ങള്‍ക്കുള്ളതെന്നും ജോഷ് പറയുന്നു. താന്‍ തെരഞ്ഞെടുത്ത ജീവിതരീതി കാരണം സുഹൃത്തുക്കളെ നിലനിര്‍ത്താന്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top