കേരളത്തില്‍ എല്‍ഡിഎഫെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ ; ഇടതിന് 86 സീറ്റുകള്‍ വരെ ലഭിക്കും; യുഡിഎഫിന് 53 സീറ്റുകള്‍; ബിജെപി അക്കൗണ്ട് തുറക്കും: അഴിമതി തിരിച്ചടിയാകുമെന്ന സര്‍വ്വേ

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ ഇന്ത്യ ടിവി സീ വോട്ടര്‍ സര്‍വ്വേ. എല്‍ഡിഎഫ് 86 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫ് 53 സീറ്റുകള്‍ വരെ നേടും. കേരളത്തില്‍ ബെജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ട് എന്നും സര്‍വ്വേ പ്രവചിക്കുന്നു.

എല്‍ഡിഎഫ് 44 ശതമാനത്തില്‍ അധികം വോട്ട് നേടിയാവും അധികാരത്തില്‍ വരിക. യുഡിഎഫിന് 41 ശതമാനം വോട്ടുകള്‍ വരെ ലഭിക്കാം. ബിജെപി 10 ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
ആകെ പോള്‍ ചെയ്യുന്ന വോട്ടില്‍ എല്‍ഡിഎഫ് 44 ശതമാനത്തില്‍ അധികം വോട്ട് നേടിയാവും അധികാരത്തില്‍ വരിക. യുഡിഎഫിന് 41 ശതമാനം വോട്ടുകള്‍ വരെ ലഭിക്കാം. ബിജെപി 10 ശതമാനം വോട്ട് നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു. അഴിമതി ആരോപണങ്ങള്‍ തന്നെയാണ് സര്‍ക്കാറിന് കനത്ത തിരിച്ചടി സമ്മാനിക്കുക എന്നതാണ് സര്‍വേഫലം പറയുന്നത്. സര്‍വേയില്‍ പങ്കെടുത്തവില്‍ 37.3 ശതമാനത്തിലേറെ പേര്‍ യുഡിഎഫ് സര്‍ക്കാറില്‍ അഴിമതിയുണ്ടെന്ന് വിധിയെഴുതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിമതിയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. സോളാര്‍ ഉള്‍പ്പടെയുള്ള അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകും എന്നാണ് സര്‍വേ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രകടനത്തില്‍ തൃപ്തി പോരെന്നാണ് ഭൂരിപക്ഷം പേര്‍ അഭിപ്രായപ്പെട്ട. 43 ശതമാനം പേര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 46 ശതമാനത്തിന് സര്‍ക്കാറിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി പോരെന്ന് 26 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ടൈംസ് നൗ സീ വോട്ടര്‍ നടത്തിയ സര്‍വ്വേയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ 23.2% ആളുകളും പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തി.29.9% ആളുകള്‍ ഒരു പരിധി വരെ തൃപ്തി രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തെ വിഷയങ്ങലെ അധികരിച്ചാണ് സര്‍വേ ഫലം തയ്യാറാക്കിയത്. ആദ്യവാരത്തെ അപേക്ഷിച്ച് നാലാം വാരത്തില്‍ എല്‍ഡിഎഫിന് അനുകൂലമായ ജനങ്ങളുടെ നിലപാട് വര്‍ദ്ധിച്ചുവെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. കൃത്യമായ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നാണ് സര്‍വേ ഫലം.

അതേസമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി തന്നെ ഭരിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്നാല്‍ സിപിഐ(എം) അടങ്ങുന്ന മറുപക്ഷം മികച്ച നേട്ടമുണ്ടാക്കുമെന്നം സര്‍വേ വ്യക്തമക്കുന്നു. ഇടതു സഖ്യം 106 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേഫലത്തില്‍ 160 സീറ്റുകളുമായി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി 21 സീറ്റുകളും ബിജെപി 4 സീറ്റും നേടുമെന്നും ഫലം സൂചിപ്പിക്കുന്നു.

294 അംഗസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താനാണ് സാധ്യതയെന്നും സര്‍വേ വ്യക്തമാക്കി. അതേസമയം, 2011 ലേതിനേക്കാള്‍ കാര്യമായ എണ്ണം സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ നേടും. 2011ല്‍ 60 സീറ്റുകളായിരുന്നു ഇടതുപാര്‍ട്ടികളുടെ ലെഫ്റ്റ് ഫ്രണ്ട് നേടിയത്. ഇത് 104 ആയി വര്‍ധിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് 160 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 42 ല്‍നിന്ന് 24ആയി കുറയും. ബിജെപി നാലു സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു. തമിഴ്‌നാട്ടില്‍ ഇടതുപക്ഷം ഉള്‍പ്പെടുന്ന മൂന്നാം മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നും സര്‍വ്വേ പറയുന്നു

എന്നാല്‍ ആസാമില്‍ ബിജെപി സഖ്യത്തിനാണ് സര്‍വ്വേ ജയസാധ്യത കല്‍പ്പിക്കുന്നത്. ബിജെപി സഖ്യത്തിന് 55 സീറ്റുകള്‍ നേടാനാകും .53 സീറ്റുകള്‍ കോണ്‍ഗ്രസിനും 12 സീറ്റുകള്‍ എഐയുഡിഎഫിനും മറ്റുള്ള പാര്‍ട്ടികള്‍ക്ക് 6 സീറ്റും നേടാനാകുമെന്നും സര്‍വ്വേ ഫലം പ്രവചിക്കുന്നു.

Top