തിരുവനന്തപുരം: സെൻകുമാറിന്റെ വാർത്താ സമ്മേളനത്തിനൊടുവിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തനോടു പേരു പറയണമെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു. ചോദ്യോത്തര വേളയില്‍ സെന്‍കുമാറിനോട് ചോദ്യം ചോദിച്ചതാണ് ഇയാള്‍ക്ക് അസഹിഷ്ണുത ഉടലെടുക്കാന്‍ കാരണം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം അടക്കമുള്ള ഭാരവാഹിത്വം വെള്ളാപ്പള്ളി നടേശനും കുടുംബവും വർഷങ്ങളായി കൈവശപ്പെടുത്തിയിരിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. രണ്ടു തവണയേക്കാൾ കൂടുതൽ ഭാരവാഹിയാകാൻ പാടില്ല. വെള്ളാപ്പള്ളിയെ എതിർക്കുന്നവർക്കെതിരേ കള്ളക്കേസെടുക്കുകയാണെന്നും സെൻകുമാർ ആരോപിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോയെന്ന് ചോദിച്ച ശേഷം മുന്നോട്ടുവരാനും മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ ചോദിച്ചു. ഇയാളെ ഹാളില്‍ നിന്ന് പുറത്താക്കാനും സെന്‍കുമാര്‍ വിളിച്ചു പറഞ്ഞു. ഇതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയും ചെയ്തതോടെയാണ് സെന്‍കുമാര്‍ അടങ്ങിയത്.
സെന്‍ കുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ അബദ്ധമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി ചോദ്യമുന്നയിക്കുകയായിരുന്നു മാധ്യമപ്രവര്ത്തകന്. താങ്കള്‍ ഡിജിപി ആയിരുന്നപ്പോഴൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെടാന്‍ സമയം കിട്ടിയില്ലേ. റിട്ടയര്‍ ആയപ്പോഴേക്കും മതസ്പര്‍ധ ഴളര്‍ത്തുന്ന തരം കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ സെന്‍കുമാര്‍ ആക്രോശിക്കുകയായിരുന്നു.
പത്രപ്രവര്ത്തകന് സമാന്യ ബുദ്ധിവേണം. ഏഴാം കൂലി വെച്ച് വെട്ടിയിട്ട് വേണമെന്നുണ്ടെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. ഇവിടെയുണ്ടായ കാര്യം എന്റെ കണ്ട്രോളിലല്ല. എസ് എന്‍ ഡി പിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം തിരിച്ചു വിടരുതെന്നുമൊക്കെ സെന്‍കുമാര്‍ ആക്രോശിച്ചു
മാധ്യമപ്രവര്ത്തകന് സെന്‍കുമാറിന്റെ അടുത്തേക്ക് വന്നപ്പോള്‍ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതു പോലെയാണ് തോന്നുന്നത് എന്നായിരുന്നു സെന്‍ കുമാര്‍ പറഞ്ഞത്. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹാളിലേക്ക് എത്തിയ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും ഹാളില്‍ ബഹളം നിറയുകയും ചെയ്തു. ഇതുകണ്ട് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേല്ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് തോന്നിപ്പിച്ചു. ഈ സാഹചര്യത്തില്‍ സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന എസ്എന്‍ ഡിപി നേതാവ് സുഭാഷ് വാസു എഴുന്നേറ്റ് വന്ന് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഇതിനിടെ സെന്‍കുമാര്‍ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താന്‍ മറുപടി പറയാമെന്ന് പറഞ്ഞ് സമനില വീണ്ടെടുക്കുകയും ചെയ്തു.
പിന്നീട് മാധ്യമപ്രവര്‍ത്തകനോട്, താന്‍ ഇരിങ്ങാലക്കുടയില്‍ വെച്ച് ചെന്നിത്തലയ്ക്കുള്ള മറുപടി നല്‍കിയതാണെന്നും പിന്നീട് ചെന്നിത്തല ഒരക്ഷരം ഇതേകുറിച്ച് സംസാരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. പത്രപ്രവര്ത്തകന് സാമാന്യ ബുദ്ധി വേണം. നിങ്ങള്‍ ഒരു മാധ്യമ പ്രവര്ത്തകനാണെങ്കില് അതാതു ദിവസത്തെ കാര്യങ്ങളെകുറിച്ച് അറിവുണ്ടാകണം. ഇപ്പോള്‍ ഏഴാം കൂലി വെച്ച് വെട്ടിയിട്ട്. വേണമെന്നുണ്ടെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. സംശയം തീര്‍ന്നോ. ഇവിടെ ഉണ്ടായ കാര്യം എന്റെ കണ്ട്രോളില്ല. എസ്എന്‍ഡിപിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നുമായിരുന്നു ടിപി സെന്‍കുമാര്‍ തുടര്‍ന്ന് പറയുകയായിരുന്നു. ടിപി സെന്‍കുമാറിനെ ശാന്തനാക്കാന്‍ ശ്രമിച്ച സുഭാഷ് വാസുവിനെതിരേയും ടിപി സെന്‍കുമാര്‍ ദേഷ്യപ്പെട്ടതും ശ്രദ്ധേയമായി.
എസ്എന്‍ഡിപിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കൊണ്ടാണ് ടിപി സെന്‍കുമാര്‍ സുഭാഷ് വാസുവിനോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചതും.