തിരുവനന്തപുരം:മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ സംഘപരിവാര്‍ പാളത്തിലേക്ക് പോകുന്നു എന്ന ആരോപണത്തിന്‍ കൂടുതല്‍ സാധൂകരണം ഉണ്ടായിരിക്കുന്നു.സെന്കുമര്‍ കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തില്‍ അത്തരം സൂചനകള്‍ പോലെയായിരുന്നു ഉണ്ടായിരുന്നത് .അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ ആ രീതിയില്‍ ആയിരുന്നു ഇവ വിലയിരുത്തപ്പെട്ടിരുന്നത്. ഇപ്പോഴിതാ അതിന്റെ കൂടുതല്‍ സൂചനകളാണ് പുറത്ത് വരുന്നത്.കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ സെന്‍കുമാര്‍ പറയുന്നത്. സംഘപരിവാര്‍ ഏറെനാളായി ഉയര്‍ത്തി, പരാജയപ്പെട്ട ആരോപണം ആയിരുന്നു ലവ് ജിഹാദ്. ആ ആരോപണം ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ സെന്‍കുമാര്‍ പറയുന്നത്.
ബിജെപി മുഖപത്രമായ ജന്മഭൂമി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു സെന്‍കുമാര്‍. ഡിജിപി എന്ന നിലയില്‍ ഹൈക്കോടതി തന്നെ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ഏല്‍പിച്ചിരുന്നു എന്നാണ് സെന്‍കുമാര്‍ പറയുന്നത്. അതിന് മുമ്ബുണ്ടായിരുന്ന കേസുകള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടവ ആയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.ലവ് ജിഹാദ് ഇല്ലായിരുന്നു എന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു ഇക്കാര്യത്തിലുള്ള പ്രതികരണം അദ്ദേഹം അവസാനിപ്പിച്ചത്. മുസ്ലീം ജനസംഖ്യയെ പറ്റി പറഞ്ഞതിനെ സെന്‍കുമാര്‍ ന്യായീകരിക്കുകയും ചെയ്തു. ഓരോ മതങ്ങളും അവര്‍ക്കുള്ളിലെ തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തതിനേയും സെന്‍കുമാര്‍ ന്യായീകരിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്നാണ് സെന്‍കുമാറിന്റെ ചോദ്യം. അതിന്റെ പേരില്‍ നെറ്റി ചുളിക്കുന്നവരുടെ നെറ്റി ചുളിഞ്ഞുതന്നെ ഇരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി പരിപാടിയ്ക്ക് ശേഷം വീണ്ടും പ്രതികരണം…കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നു-സെന്‍കുമാര്‍
Tags: tp senkumar