കടുത്ത നിരാശയും വേദനയുമുണ്ട്; മനസിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിനുവേണ്ടി ഹാജരാകുമായിരുന്നില്ല: ദുഷ്യന്ത് ദവെ

ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ രംഗത്ത്.സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂലപരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും വേദനയുമുണ്ട്. സെന്‍കുമാറിന്റെ നിലപാട് ഇതാണെന്നു അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകില്ലായിരുന്നുവെന്നും ദാവെ അറിയിച്ചു.ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാറിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് ദുഷ്യന്ത് ദാവെയായിരുന്നു. ഫീസ് വാങ്ങതെയാണ് ദാവെ സെന്‍കുമാറിനായി കേസ് വാദിച്ചിരുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്നായിരുന്നു ദാവെ കേസിനെ വിശേഷിപ്പിച്ചിരുന്നത്.

Top