സെന്‍കുമാര്‍ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്​ച്ച നല്‍കും.മുഖ്യമന്ത്രി പിണറായി വെട്ടിലാവും !

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരേ ടി.പി.സെന്‍കുമാര്‍ കോടതിയലക്ഷ്യം ആരോപിച്ച് തിങ്കളാഴ്ച ഹര്‍ജി നല്കാന്‍ തീരുമാനം .തന്നെ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിട്ടും പിണറായി സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത് . തിങ്കളാഴ്ച കോടതിയലക്ഷ്യ ഹര്‍ജി നല്കുമെന്ന് അദ്ദേഹം അറിയിച്ചതായി റിപ്പോര്‍ട്ട്. സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മുമ്പ് തിങ്കളാഴ്ചയായിരുന്നു. നാലു ദിവസമായിട്ടും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ സെന്‍കുമാര്‍ ഒരുങ്ങുന്നത്. സുപ്രീംകോടതി വിധി സര്‍ക്കാര്‍ അനുസരിക്കുന്നില്ലെന്നു വ്യക്തമാക്കി കോടതിയലക്ഷ്യ ഹര്‍ജിയായിരിക്കും അദ്ദേഹം നല്കുക.സുപ്രീംകോടതി വിധിക്കെതിരേ റിവിഷന്‍ ഹര്‍ജി നല്‌കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകരുതെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. വൈകാതെ അദ്ദേഹത്തെ പുനര്‍നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. പിണറായി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി തന്റെ നിയമനത്തില്‍ വേഗം തീരുമാനം ഉണ്ടാക്കിക്കാനാണ് സെന്‍കുമാറിന്റെ നീക്കം. ജൂണ്‍ 30നാണ് സെന്‍കുമാറിന്റെ സര്‍വീസ് തീരുന്നത്. cm-pinarayi-1സര്‍വീസ് തീരാന്‍ രണ്ടുമാസം കൂടിമാത്രം അവശേഷിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള തീരുമാനം സെന്‍കുമാര്‍ ആഗ്രഹിക്കുന്നുണ്ട്.സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയുമായും പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനുമായും ചര്‍ച്ച നടത്തുകയും ചെയ്തു. സെന്‍കുമാറിന്റെ നിയമനത്തോടെ പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചേക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അവധിയിലുള്ള ജേക്കബ് തോമസ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ വിജിലന്‍സ് ഡയറക്ടറായി അദ്ദേഹത്തിന് ചുമതല നല്‍കേണ്ടി വരും. ഈ സാഹചര്യമാണ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നത്. ജേക്കബ് തോമസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്റലിജന്‍സ് മേധാവിയായി ബെഹ്റയെ നിയമിക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്.ഡിജിപി റാങ്കിലുള്ള ബി.എസ്.മുഹമ്മദ് യാസിനാണ് ഇപ്പോള്‍ ഇന്റലിജന്‍സ് മേധാവി. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ പകരം നിയമനം കൊടുക്കുന്നതിനെ കുറിച്ച് സര്‍വ്വത്ര ആശയക്കുഴപ്പമാണ്. സെന്‍കുമാറിന്റെ നിയമന ഉത്തരവു വൈകിപ്പിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശമാണു സിപിഎമ്മും മുഖ്യമന്ത്രിക്കു നല്‍കിയത്. മിക്കവാറും നിയമന ഉത്തരവ് ഇന്നിറങ്ങും. ഈ സാഹചര്യത്തിലാണ് ബെഹ്റയുടേയും ജേക്കബ് തോമസിന്റേയും സ്ഥാനങ്ങള്‍ ചര്‍ച്ചയാകുന്നത്.

Top