സ്‌കോട്ട്‌ലാന്‍ഡ്: പതിനൊന്നാം വയസില്‍ സ്വന്തം സഹോദരനാല്‍ പീഡിപ്പിക്കപ്പെടുക. പിന്നീട് ഗര്‍ഭിണിയാവുകയും സഹോദരന്റെ കുഞ്ഞിനെ പ്രസവിക്കുക. കേള്‍ക്കുമ്പോള്‍ ഇന്നത്തെ സമൂഹത്തിന് ഇതില്‍ യാതൊരു പുതുമയും ഇല്ലെങ്കിലും ട്രെസ മിഡില്‍ടണിന്റെ ജീവിതം നിരവധി യാതനകള്‍ നിറഞ്ഞതായിരുന്നു. കുഞ്ഞ് സഹോദരന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കുഞ്ഞിനെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയ ട്രെസ പിന്നീട് അതോര്‍ത്ത് ദുഃഖിക്കുകയുമുണ്ടായി. തനിക്ക് വീണ്ടും അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ദുഃഖമായിരുന്നു അവളുടെ ഉള്ളില്‍. അതിനെല്ലാം ഒരു മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കാമുകനില്‍ നിന്ന് അവള്‍ വീണ്ടും അമ്മയായത്. 2006ലാണ് സഹോദരന്‍ ജെയ്‌സണിന്റെ പീഡനത്തെ തുടര്‍ന്ന് ട്രെസ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. തന്നേക്കാള്‍ 4 വയസിന് മാത്രം മൂത്ത സഹോദരന്റെ നിരന്തര പീഡനം മൂലമാണ് അന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ട്രെസയെ സങ്കടക്കടലിലേക്ക് വീഴ്ത്തിയത്. യുകെയില്‍ കുഞ്ഞിന് ജന്മം നല്‍കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ട്രെസ. സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ തന്റെ ആദ്യ കുഞ്ഞിനെ അവള്‍ക്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് കൊടുക്കേണ്ടി വന്നു. പിന്നീട് സംഘടനയില്‍ നിന്നും കുട്ടികളില്ലാത്ത ദമ്പതികള്‍ ആ കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തിരുന്നു. തന്റെ ആദ്യ കുഞ്ഞിനെക്കുറിച്ച് ട്രെസയ്ക്ക് അറിയാവുന്നത് ഇത്രമാത്രം. എന്നാല്‍ തനിക്ക് ഓമനിക്കാനും താലോലിക്കാനും ഇനിയൊരു കുഞ്ഞുണ്ടാകില്ലെന്ന് കരുതിയ ട്രെസയ്ക്ക് ദൈവം വീണ്ടും സമ്മാനിച്ചു ഒരു കുരുന്നിനെ. ഇപ്പോഴത്തെ കുഞ്ഞ് പിറന്നിരിക്കൂന്നത് കാമുകനിലൂടെയാണെന്നത് ട്രെസക്ക് ഏറെ സന്തോഷമേകുന്ന കാര്യമാണ്. അന്ന് കുഞ്ഞിനെ വിട്ട് കൊടുക്കേണ്ടി വന്നതിനെ തുടര്‍ന്ന് ട്രെസക്ക് കടുത്ത മാനസിക ആഘാതമുണ്ടാവുകയും തുടര്‍ന്ന് അവര്‍ ഹെറോയിന് അടിമയാകുകയും ചെയ്തിരുന്നു. ഊ കുഞ്ഞിന്റെ ജനനത്തോടെ ട്രെസ് മാനസികവിഷമത്തില്‍ നിന്നും കരകയറി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. അരിഹാനയുടെ സാന്നിധ്യത്തില്‍ എനിക്ക് ദുഃഖത്തില്‍ നിന്ന് മോചിതയാകാന്‍ കഴിഞ്ഞു. പക്ഷേ കൈവിട്ട് പോയ ആദ്യത്തെ കുഞ്ഞിനെക്കുറിച്ചോര്‍ത്തുള്ള ദുഃഖം ഇടയ്ക്ക് തന്നെ വേട്ടയാടാറുണ്ടെന്നും ഈ ഇരുപത്തിനാലുകാരി പറയുന്നു. അരിഹാനയ്ക്ക് ഒരു മൂത്ത സഹോദരി കൂടിയുണ്ടെന്ന് അവളറിയുന്നില്ലല്ലോ എന്ന ദുഃഖവും തനിക്കുണ്ട്. ആദ്യ കുഞ്ഞിന്റെ ഓര്‍മ്മയ്ക്കായി ട്രെസ അവളുടെ ഓര്‍മ്മകളെ വീടിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. അവളുടെ ചിത്രങ്ങളുള്‍പ്പെടെയുള്ളതെല്ലാം വീട്ടിനുള്ളിലെ ചുവരിലും കടലാസിലും പകര്‍ത്തിയിരിക്കുന്നു. കൂടാതെ അവളുടെ കുഞ്ഞുടുപ്പുകളും ട്രെസ ഭദ്രമായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും അരിഹാനയ്ക്ക് ഒരു വലിയ ചേച്ചിയുണ്ടെന്ന് താന്‍ അവളോട് അവസരോചിതമായി പറയുമെന്നും ട്രെസ വ്യക്തമാക്കുന്നു. തനിക്ക് ലഭിക്കാതെ പോയ സന്തോഷകരമായ കുട്ടിക്കാലം അരിഹാനക്ക് ഉറപ്പ് വരുത്താനുള്ള പരിശ്രമത്തിലാണ് ട്രെസയിപ്പോള്‍. എന്റെ അമ്മ മദ്യത്തിനും മയക്കുമരുന്നിനം അടിമയായിരുന്നതിനാല്‍ എന്റെ കുട്ടിക്കാലം യാതനകളും നരകതുല്യവും ആയിരുന്നുവെന്നും ട്രെസ വേദനയോടെ ഓര്‍ക്കുന്നു. കുടുംബത്തില്‍ താന്‍ സുരക്ഷിത അല്ലാതിരുന്നതിനാലാണ് ഏഴാം വയസ് മുതല്‍ സഹോദരന്റെ നിരന്തര പീഡനം ഏല്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് നാല് വര്‍ഷത്തിന് ശേഷമാണ് സഹോദരനില്‍ നിന്നു തന്നെ ഗര്‍ഭിണിയായതും, ട്രെസ ഓര്‍ക്കുന്നു. എന്റെ കുഞ്ഞിനെ ചുറ്റിയാണ് എന്റെ ലോകം. അരിഹാനയെ ആരെയും ഏല്‍പ്പിച്ച് ഞങ്ങള്‍ എവിടെയും പോകാറില്ല. അവള്‍ എന്നും സുരക്ഷിതയായിരിക്കാന്‍ ഞങ്ങള്‍ എന്നും അവളോടൊപ്പം ഉണ്ടാകും. മകള്‍ക്ക് നല്ലൊരു കുട്ടിക്കാലവും ഭാവിയും സ്വപ്‌നം കാണുകയാണ് ഈ 24കാരി.
ഏഴാം വയസുമുതല്‍ സഹോദരന്റെ നിരന്തര ലൈംഗികപീഡനം; പതിനൊന്നാം വയസില്‍ പിറന്ന കുഞ്ഞിനെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി; നഷ്ടപ്പെട്ട കുഞ്ഞിന്റെ ഓര്‍മ്മയ്ക്കായി കാമുകനില്‍ നിന്നും മറ്റൊരു കുഞ്ഞിന് ജന്മം നല്‍കി യുവതി
Tags: child