ദാഹിച്ച് വലഞ്ഞാലും നാരങ്ങാവെള്ളം കുടിക്കുന്നതിന് മുമ്പ് ഒരു വട്ടം ആലോചിച്ചോളൂ; തിരുവനന്തപുരത്ത് നാരങ്ങാവെള്ളത്തിന് പെട്രോളിനെക്കാള്‍ വിലയുണ്ട്

തിരുവനന്തപുരം: ഉച്ചസമയത്ത് കടുത്ത ചൂടില്‍ നിന്ന് ആശ്വാസത്തിനായി ഒരു നാരങ്ങാവെള്ളം കുടിച്ചാലോന്ന് എല്ലാവരും ആലോചിക്കുന്നതാണ്..എന്നാല്‍ ഇനി മുതല്‍ നാരങ്ങാവെള്ളത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ഈ കഥയും കൂടി കേട്ടോളൂ..നാരങ്ങാവെള്ളം കുടിച്ച് കഈശ കാലിയായ യുവാവിന്റെ കഥ. തിരുവനന്തപുരം നഗരത്തിലെ ചെറീസ് ആന്‍ഡ് ബെറീസ് റസ്റ്റോറന്ററില്‍ നിന്നും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിയ യുവാവില്‍ നിന്നും ഹോട്ടല്‍ അധികൃതര്‍ ഈടാക്കിയത് 115 രൂപയാണ്. വഴുതക്കാടുള്ള റെസ്റ്റോറന്റില്‍ നിന്നും നാരങ്ങാവെള്ളം വാങ്ങിയതിന് തീവില ഈടാക്കിയെന്ന് ബില്ല് സഹിതമാണ് അബ്ദുള്‍ അലീഫ് എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലയെന്നും അബ്ദുള്‍ അലീഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെര്‍വ് ചെയ്ത ഗ്ളാസ്സിനു പോലും മിനിമത്തില്‍ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേര്‍ത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒണ്‍ലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!

പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാര്‍ലറില്‍ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..

അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??????

lime juice price

Top