മുസ്ലീം വിലക്കില്‍ ഉറച്ച് ട്രംപ്; പഴുതടച്ച സുരക്ഷക്കായിട്ടെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ലോക വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും ഏഴ് മുസ്ലീം രാജ്യങ്ങളില്‍ പൗരന്മാര്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കില്‍ ഉറച്ച് നില്‍ക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. വ്യാപക എതിര്‍പ്പ് ഉയരുകയും ഉത്തരവ് കോടതി ഭാഗികമായി സ്റ്റേ ചെയ്തതിനും പിന്നാലെയാണ് വൈറ്റ് ഹൗസ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയത്.

ഉത്തരവ് മുസ്ലിം വിഭാഗക്കാര്‍ക്ക് എതിരെയുള്ളതാണെന്ന ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. പഴുതടച്ച സുരക്ഷ ഉറപ്പാക്കിയശേഷം വിസ അനുവദിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ എല്ലാ ഉത്തരവുകളും നടപ്പാക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ നടപടിയാണ് ഇതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിബിയ, സുഡാന്‍, സോമാലിയ, സിറിയ, ഇറാഖ്, യെമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതിന് 90 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് ട്രംപ് ഉത്തരവിട്ടത്. ഇതിനെതിരെ വിമാനത്താവളങ്ങളിലും ലോകമെങ്കും വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു. പിന്നാലെയാണ് ബ്രൂക്ലിന്‍ ഫെഡറല്‍ കോടതി ജഡ്ജി ആന്‍ ഡൊണേലി ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തത്.

Top