മുംബൈ: മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് പരിഹാരമായത്. തൃപ്തി പോലെയുള്ളവര്‍ രംഗത്തു വന്നതോടെയാണ് ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. ഇതേ നീക്കവുമാണ് തൃപ്തി ശബരിമല പ്രശ്‌നത്തിലും ഇടപ്പെടുകയാണ്.
സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ശബരിമല ക്ഷേത്രം അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അടുത്തമാസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും തീരുമാനം രണ്ടാഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്നുമാണ് വിവരം. പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നാണ് പറയുന്നത്.
നേരത്തേ അഹമ്മദ് നഗറിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടപ്പോള്‍ തൃപ്തിക്ക് കേരളത്തില്‍ നിന്നും .വന്‍തോതില്‍ പിന്തുണ ലഭിച്ചിരുന്നു. ഇത് തന്നെയാണ് കേരളത്തിലേക്ക് അടുത്തമാസം എത്താന്‍ പ്രചോദനമായിരിക്കുന്നത്. ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തിന് പിന്നാലെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടിട്ടുള്ള മുംബൈയിലെ ഹാജി അലി ദര്‍ഗയാണ് തൃപ്തി ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.