തായ്‌വാനിലെ ആദ്യ വനിതാ പ്രസിഡന്റായി സായി യിങ്‌വെന്‍ തെരഞ്ഞെടുക്കപ്പെട്ടു

തായ്‌പേയ്‌: തായ്‌വാനിലെ ആദ്യ വനിതാ പ്രസിഡന്റായി സായി യിങ്‌വെന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കുമിന്താങ്ങിന്റെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥി എറിക്‌ ഷൂവിനെ പരാജയപ്പെടുത്തിയാണ്‌ പ്രധാന പ്രതിപക്ഷകക്ഷിയായ ഡെമോക്രാറ്റിക്‌ പ്രോഗ്രസീവ്‌ പാര്‍ട്ടി അധ്യക്ഷ യിങ്‌വെന്‍ ചരിത്രം കുറിച്ചത്‌. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 30 നെതിരേ 60 ശതമാനം വോട്ടര്‍മാരുടെയും പിന്തുണ നേടി യിങ്‌വെന്‍ വിജയം ഉറപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Top