
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനേക്കാള്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന് മന്ത്രി ജലീല്‍ ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ചെന്നിത്തലക്ക് എതിരായുള്ള ആരോപണത്തില്‍ വ്യക്തമായ തെളിവുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു .ഈ ആരോപണം മന്ത്രി ആവര്‍ത്തിച്ചു. ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തിന് വ്യക്തമായ തെളിവുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.എം.ജി സര്‍വകലാശാലയിലെ മോഡറേഷന്‍ വിവാദത്തില്‍ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ.ടി ജലീലും തമ്മിലുള്ള വാക്‌പോര് തുടരുന്നത് .
ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ട്. അദ്ദേഹത്തിന്റെ മകന്‍ 608-ാം റാങ്കുകാരനാണ്. ഇദ്ദേഹത്തിനാണ് അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഇത് അസ്വാഭാവികമായ കാര്യമാണ്. പി.എസ്.സി പരീക്ഷയില്‍ എഴുത്ത് പരീക്ഷയുടെ അനുപാതത്തിലല്ല മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ അസ്വാഭാവികയുണ്ടെന്നും നേരത്തെ ചെന്നിത്തല ആരോപിച്ചിരുന്നു.
ചെന്നിത്തലയുടെ ആരോപണത്തിലെ അതേ മാനദണ്ഡം യു.പി.എസ്.സി പരീക്ഷയില്‍ അദ്ദേഹത്തിന്റെ മകന്റെ കാര്യത്തില്‍ ഉപയോഗിച്ചാല്‍ 800-ല്‍ താഴെയാണ് റാങ്ക് വരേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ മാര്‍ക്ക് ലഭിച്ച 299 പേരെ മറികടന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ചെന്നിത്തലയുടെ മകനാണ്. ഇതിനായി ആര് ഇടപെട്ടാലും തെറ്റാണ്. അത് ചെന്നിത്തലയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.