സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് :നിഷ പുരുഷോത്തമന്‍ വാര്‍ത്താവതാരക, ബിജു പങ്കജ് മികച്ച ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്

കൊച്ചി:സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് :നിഷ പുരുഷോത്തമന്‍ വാര്‍ത്താവതാരക, ബിജു പങ്കജ് മികച്ച ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്. വിധുബാല മികച്ച ആങ്കര്‍. രാഹുല്‍ കൃഷ്ണ കെ എസ്, ഫിജി തോമസ് എന്നിവര്‍ മികച്ച കമന്റേറ്റര്‍. അഭിലാഷ് മോഹന്‍, ടി എം ഹര്‍ഷന്‍ എന്നിവരെ മികച്ച ഇന്റര്‍വ്യൂവര്‍മാരായി തിരഞ്ഞെടുത്തു. ബിജു പങ്കജ് മികച്ച ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്. സെല്‍ഫി- കശാപ്പും കശപിശയുമാണ് മികച്ച ടിവി ഷോ. ദൂരദര്‍ശനിലെ പൂമ്പാറ്റകളുടെ പള്ളിക്കൂടം മികച്ച കുട്ടകളുടെ പരിപാടി. കെ ആര്‍ മനോജ്, കെ എം അനീസ്, പ്രേം ലാല്‍ പ്രബുദ്ധന്‍, സുബിതാ സുകുമാര്‍, ബി എസ് രതീഷ് എന്നിവര്‍ പ്രത്യേക ജൂറിപരാമര്‍ശത്തിന് അര്‍ഹരായി. കാര്‍ത്തിക തമ്പാന്‍ സംവിധാനം ചെയ്യുന്ന നല്ല പാഠമാണ് മികച്ച എഡ്യുക്കേഷന്‍ പ്രോഗ്രാം. ഈ പരിപാടിയുടെ അവതാരകത പാര്‍വ്വതി കുര്യാക്കോസിനെ മികച്ച ആങ്കറായി തിരഞ്ഞെടുത്തു. ഷൈനി ജേക്കബ് ബഞ്ചമിനെ മികച്ച സംവിധായികയായി തിരഞ്ഞെടുത്തു. മികച്ച ന്യൂസ് ക്യാമറാമാനായി സന്തോഷ് എസ് പിള്ളയെ തിരഞ്ഞെടുത്തു.26 ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ആൺ പ്രഖ്യാപിച്ചത് .

കഥാവിഭാഗം ജൂറിക്കു മുന്നില്‍ പുരസ്‌ക്കാര പരിഗണനക്ക് വന്ന സൃഷ്ടികള്‍ ടെലിവിഷന്‍ ചാനലുകള്‍ സമര്‍പ്പിച്ച സാംസ്‌ക്കാരിക കലാവിരുന്നിന്റെ ഒരു പരിഛേദമായാണ് ജൂറി വിലയിരുത്തിയത്. ജി ആര്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത നിലാവും നക്ഷത്രങ്ങളുമാണ് മികച്ച ടെലി സീരിയല്‍. പ്രദീപ് മാധവന്‍ സംവിധാനം ചെയ്ത മഞ്ഞള്‍ പ്രസാദം മികച്ച രണ്ടാമത്തെ ടെലി സീരിയലായും എസ് ബിജിലാല്‍ സംവിധാനം ചെയ്ത അണ്ഡകടാഹത്തിലെ ഒരു പപ്പടം, പ്രകാശ് പ്രഭാകര്‍ സംവിധാനം ചെയ്ത ബാലന്റെ ഗ്രാമം എന്നിവ മികച്ച ടെലിഫിലിമായും തിരഞ്ഞെടുത്തു. ജി ആര്‍ ഇന്ദുഗോപനാണ് മികച്ച കഥാകൃത്ത്. മഴവില്‍ മനോരമയിലെ കുട്ടികളോടാണോ കളി എന്ന പരിപാടി എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തിലെ മികച്ച ടിവി ഷോ ആയി. രാജേഷ് തലച്ചിറയുടെ അളിയന്‍ ഢ െഅളിയന്‍ മികച്ച കോമഡി പ്രോഗ്രാം ആയി തിരഞ്ഞെടുത്തു. റിയാസ് നര്‍മ്മകലയാണ് മികച്ച കൊമേഡിയന്‍. എസ് രാധാകൃഷ്ണനും പാര്‍വ്വതി എസ് പ്രകാശും മികച്ച ആര്‍ട്ടിസ്റ്റുകളായി.

സുബിന്‍ ജോഷ് സംവിധാനം ചെയ്ത പോയിന്റ്‌സ് ആണ് മികച്ച കുട്ടികളുടെ ഷോര്‍ട്ട് ഫിലിം. കാളിഗണ്ഡകി എന്ന പരിപാടിയിലൂടെ മധുപാലിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. കൃഷ്ണന്‍ ബാലകൃഷ്ണന്‍ മികച്ച നടനും വിജയ് മേനോന്‍ മികച്ച രണ്ടാമത്തെ നടനുമായി. അമലാ ഗിരീശനാണ് മികച്ച നടി. ഗൗരി കൃഷ്ണന്‍ മികച്ച രണ്ടാമത്തെ നടി. ജഗത് നാരായണനാണ് മികച്ച ബാലതാരം. നൗഷാദ് ഷെറീഫ് മികച്ച ക്യമാറാമാന്‍. ടോണി മേലുകാവ് മികച്ച ചിത്രസംയോജകന്‍. കല്ലറ ഗോപന്‍ മികച്ച സംഗീത സംവിധായകന്‍. എന്‍ ഹരികുമാര്‍ മികച്ച ശബ്ദലേഖകന്‍. മികച്ച കലാസംവിധായകന്‍ അജിത് കൃഷ്ണ. എസ് ഗിരീശന്‍ ചാക്ക, മഞ്ജു പത്രോസ്, നിയാസ് ബക്കര്‍ അമ്പൂട്ടി, ദീപാങ്കുരന്‍, നക്ഷത്രപ്പിറവി ടിവി ഷോ എന്നിവ പ്രത്യേക ജൂറിപരാമര്‍ശത്തിന് അര്‍ഹരായി.

കഥേതര വിഭാഗത്തില്‍ 171 അപേക്ഷകളില്‍ നിന്ന് ഏറ്റവും മികച്ചവയാണ് ജൂറി തെരഞ്ഞെടുത്തത്. മികച്ച ഗുണനിലവാരം പുലര്‍ത്തിയവ ഉണ്ടായിരുന്നുവെങ്കിലും വളരെയേറെ എണ്ണം ടെലിവിഷന്റെ സാങ്കേതികത്വത്തിലും, ഭാഷയിലും ഉള്ളടക്കത്തിലും മികവ് പുലര്‍ത്തിയില്ല എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത സോര്‍ഡ് ഓഫ് ലിബര്‍ട്ടി ജനറല്‍ വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തു. ബിജു പങ്കജ് സംവിധാനം ചെയ്ത സഹ്യന്റെ നഷ്ടം, എം ജി അനീഷ് സംവിധാനം ചെയ്ത പയണം, തമ്പാന്‍ സംവിധാനം ചെയ്ത പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നിവയാണ് മികച്ച ഡോക്യുമെന്ററികള്‍.

രചനാ വിഭാഗത്തില്‍ ലഭിച്ച 18 എന്‍ട്രികളും പരിശോധിച്ച ജൂറി, സമഗ്രത, ഭാഷ, വിമര്‍ശന സ്വഭാവം, ഉള്‍ക്കാഴ്ച, നിരീക്ഷണം, ചരിത്രബോധം എന്നിവയെല്ലാം പരിഗണിച്ച് സലിന്‍ മാങ്കുഴിയുടെ ടെലിവിഷന്‍: കാഴ്ചയും ഉള്‍ക്കാഴ്ചയും, ഡോ.ടി.കെ. സന്തോഷ് കുമാറിന്റെ സീരിയലുകളെ എന്തുകൊണ്ട് സെന്‍സര്‍ ചെയ്യണംഎന്നീ ലേഖനങ്ങള്‍ തുല്യ നിലവാരം പുലര്‍ത്തുന്നതിനാല്‍ അവാര്‍ഡ് തുല്യമായി പങ്കിട്ട് നല്‍കാന്‍ ശുപാര്‍ശ ചെയ്തു. മറ്റ് ലേഖനങ്ങളില്‍ താരതമ്യേന ഉയര്‍ന്ന നിലവാരമുള്ള ശ്യാംജിയുടെ പരസ്യചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന ലേഖനത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നല്‍കി. പുസ്തക വിഭാഗത്തില്‍ മിനിമം രണ്ട് പുസ്തകമെങ്കിലും എന്‍ട്രി ഉണ്ടെങ്കിലെ അവാര്‍ഡിന് പരിഗണിക്കേണ്ടതുള്ളു. ടെലിവിഷന്‍ സംബന്ധിയായ ഒരു പുസ്തകം മാത്രമാണ് ഇത്തവണ അവാര്‍ഡിന്റെ പരിഗണനയ്ക്ക് വന്നത്. ആയതിനാല്‍ ആ പുസ്തകം അവാര്‍ഡിന് ജൂറി പരിഗണിച്ചിട്ടില്ല. 2017 ലെ ടെലിവിഷന്‍ പരിപാടികളിലെ കഥ, കഥേതര, രചനാ വിഭാഗങ്ങളിലായി 16 അംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

Latest
Widgets Magazine