കാഞ്ഞങ്ങാട് അനാഥാലയത്തില്‍ നിന്ന് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അനാഥാലയത്തില്‍ നിന്ന് കാണാതായ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍. അഞ്ചുവയസ്സുകാരന്‍ ജെറിനും ഏഴു വയസ്സുള്ള അഭിഷേകുമാണ് മരിച്ചിരിക്കുന്നത്.

പടന്നക്കാടുള്ള അനാഥാലയത്തിലെ  അന്തേവാസികളാണ് കുട്ടികള്‍. വൈകിട്ട് മുതല്‍ ഇവരെ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചിലിനൊടുവില്‍ രാത്രി എട്ടോടെയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.അനാഥാലയത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട കാറിനുളളിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയതാവാമെന്ന് പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുടെ മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top