അമേരിക്കയില്‍ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്: 29 പേര്‍ കൊല്ലപ്പെട്ടു..!! സംഭവം വാള്‍മാര്‍ട്ട് സ്റ്റോറിലും നിശാ ക്ലബിലും

ടെക്‌സാസ്: അമേരിക്കയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്. 24 മണിക്കൂറിനിടെ രണ്ടിടത്തായി നടന്ന വെടിവയ്പില്‍ 29 പേര്‍ കൊല്ലപ്പെട്ടു. വാള്‍മാര്‍ട്ട് സ്റ്റോറിലും നിശാ ക്ലബിലുമായിട്ടാണ് വെടിവയ്പ്പ് നടന്നത്. ടെക്സാസില്‍ എല്‍ പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 20 പേരും, പതിമൂന്നു മണിക്കൂറിനു ശേഷം ഓറിഗണ്‍ നിശാക്‌ളബിലെ വെടിവയ്പില്‍ ഒന്‍പതു പേരുമാണ് മരിച്ചത്. രണ്ടിടത്തുമായി അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു.

രണ്ടാമത്തെ സംഭവത്തിലെ അക്രമയെ പൊലീസ് വെടിവച്ചുകൊന്നു.ശനിയാഴ്ചയായിരുന്നു ടെക്സാസിലെ വെടിവയ്പ്. തിരക്കേറിയ വ്യാപാരശാലയിലേക്ക് കടന്നുകയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകായിരുന്നു. അക്രമിയായ അലന്‍ സ്വദേശി പാട്രിക് ക്രൂസിയര്‍ (21) പിന്നീട് പൊലീസിന് കീഴടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെടിവയ്പ് നടക്കുന്ന സമയത്ത് സ്റ്റോറില്‍ രണ്ടായിരത്തോളം പേരുണ്ടായിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ നിരവധി പേര്‍ വെടിയേറ്റ് വീണുകിടക്കുന്നതിന്റെയും ആളുകള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഓഹിയോയിലെ ഡേടനില്‍ നിശാ ക്‌ളബില്‍ ഒന്‍പതു പേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പ് ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു. ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്‌സ് ബാറിനു മുന്നിലാണ് വെടിവയ്പുണ്ടായത്. ബാറിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ ചുറ്റിനും വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഓഹിയോയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഡേടന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവയ്പിനെക്കുറിച്ച് ഭീരുത്വ നടപടിയെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കന്‍ കാലിഫോര്‍ണിയയില്‍ യുവാവ് നടത്തിയ വെടിവയ്പില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചിരുന്നു.

Top