കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.
അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന സംശയം പ്രകടിപ്പിച്ച് എഎം ആരിഫ് എംപി. കണ്ണൂരില്‍ നിന്ന് ചില ആര്‍എസ്എസ് നേതാക്കള്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വന്നിരുന്നെന്നും ചേര്‍ത്തല വയലാറില്‍ ഉണ്ടായതിന് തിരിച്ചടി കൊടുത്തില്ല എന്ന ചര്‍ച്ച ആ അവസരത്തില്‍ ഉണ്ടായിരുന്നതായി കേള്‍ക്കുന്നുണ്ടെന്നും ആരിഫ് എംപി പറഞ്ഞു. ഇക്കാര്യങ്ങള്‍ ശരിയാണോയെന്ന് തനിക്ക് വ്യക്തമല്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.
പല ഘട്ടത്തിലും പരസ്പരം സഹായിക്കുന്ന വര്‍ഗീയ ശക്തികളാണ് ആര്‍എസ്എസും എസ്ഡിപിഐയും. കേസുകള്‍ പരസ്പരം ഒത്തു തീര്‍ത്ത് പരസ്പരം രക്ഷപെടുത്തി പോകുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.’ അത് മനസിലാക്കാനും സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ജനാധിപത്യ ശക്തികള്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ആരിഫ് ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ നടന്ന ദാരുണ സംഭവങ്ങള്‍, ദുഃഖകരമാണ്. സംഭവത്തില്‍ രണ്ടു ചെറുപ്പക്കാരുടെ മരണം സംഭവിച്ചിരിക്കുന്നു. ഇരുവരും ക്രിമിനല്‍ കേസുകളിലൊന്നും പ്രതികളല്ല എന്നാണ് അറിയുന്നത്. എന്നാല്‍ അവര്‍ ഉള്‍പ്പെട്ട രാഷ്ട്രീയ സംഘടനകള്‍ ആണ് ഈ കൃത്യത്തിന് പിന്നിലെന്ന വിവരം ആണറിയുന്നത്.കുറച്ച് കാലം മുന്‍പ് SDPI പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ചേര്‍ത്തലയില്‍ ഒരു RSS പ്രവര്‍ത്തകന്‍, കൊലചെയ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് SDPl സമൂഹമദ്ധ്യത്തില്‍ ഒറ്റപ്പെടുന്ന ഒരു സ്ഥിതിയില്‍, എത്തിയിരുന്നതാണ്. അങ്ങനെയിരിക്കെ ആണ് ഇന്നലെ രാത്രി SDPI യുടെ സംസ്ഥാന നേതാവ് കൂടെയായ ഒരു ചെറുപ്പക്കാരനെ RSS കാര്‍ വെട്ടിക്കൊന്നത്.
തുടര്‍ന്ന് മറുപടിയെന്ന നിലയില്‍ ഇന്ന് രാവിലെ BJP /RSS പ്രവര്‍ത്തകനായ യുവ അഭിഭാഷകന്‍ കൊല്ലപ്പെടുകയുണ്ടായി. ഇരുകൂട്ടരും നടത്തുന്ന ഈ കൊലപാതക രാഷ്ട്രീയം ആലപ്പുഴയിലെ ജനങ്ങളിലാകെ അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ വേണ്ടിയാണ്. പോലീസ് വളരെ ശക്തമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് തുറങ്കലടയ്ക്കാനും, ജനങ്ങളുടെ ഭീതി അകറ്റാനും ജാഗ്രതയോടെ രംഗത്തുണ്ട്.ഞാന്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെയും കാണുകയും ചെയ്തു. വളരെ സങ്കടകരമായ കാഴ്ചയാണ്.
കൊല്ലപ്പെട്ട ഷാനിന് രണ്ട് പെണ്‍കുട്ടികളും ഭാര്യയും ഉണ്ട്. രഞ്ജിത്തിനും ഒരു ചെറിയ കുട്ടിയും ഭാര്യയുമുണ്ട്. ആ രണ്ട് കുടുംബങ്ങളുടെയും ആശ്രയമാണ് കൊലക്കത്തികള്‍ക്ക് മുന്‍പില്‍ പിടഞ്ഞു വീണത്. കണ്ണൂരില്‍ നിന്ന് ചില RSS നേതാക്കള്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വന്നിരുന്നു എന്നും ചേര്‍ത്തല വയലാറില്‍ ഉണ്ടായതിനു വേണ്ട തിരിച്ചടി കൊടുത്തില്ല എന്ന ചര്‍ച്ച ആ അവസരത്തില്‍ ഉണ്ടായി, അതിന്റെ ബാക്കിയാണ് ഈ സംഭവങ്ങള്‍ എന്നൊക്കെ, കേള്‍ക്കുന്നുണ്ട്. ശരിയാണോ എന്ന് എനിക്കറിയില്ല. അതെല്ലാം പോലീസ്, അന്വേഷിക്കട്ടെ. മണിക്കൂറുകള്‍ക്ക് ഇടയില്‍ ഇത്തരം രണ്ടു സംഭവങ്ങള്‍ ഉണ്ടാവുക എന്നത് വളരെ ഗൗരവമായി നിരീക്ഷിക്കേണ്ട ഒരു കാര്യമാണ്.
പല ഘട്ടത്തിലും പരസ്പരം സഹായിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ അണിവര്‍.കോടതികളില്‍ എത്തുന്ന കേസുകള്‍ പരസ്പരം ഒത്തു തീര്‍ത്ത് പരസ്പരം രക്ഷപെടുത്തി പോകുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെയും നാം ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. അത് മനസിലാക്കാനും സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ജനാധിപത്യ ശക്തികള്‍ എല്ലാവരും മുന്നിട്ടിറങ്ങണം. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരണം.
ഒരുകാലത്ത് വടക്കന്‍ കേരളത്തില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ ശക്തികള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ശക്തമായ ചെറുത്തുനില്‍പ്പ് കൊണ്ട് പരാജിതരായി. അവരിപ്പോള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വര്‍ഗ്ഗീയ വിഭജനമുണ്ടാക്കിയും അക്രമം അഴിച്ചുവിട്ടും പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് എതിരായി ജനങ്ങള്‍ ഒന്നാകെ അണിനിരക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.