മല ചവിട്ടാനായി രണ്ട് യുവതികള്‍; വന്‍ തിരക്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പോലീസ്, തുടര്‍ന്ന് മടക്കം

പത്തനംതിട്ട: മല ചവിട്ടാനായി രണ്ട് യുവതികള്‍ പമ്പയിലേക്ക് എത്തി. എന്നാല്‍ സന്നിധാനത്ത് വന്‍ ഭക്ത ജനതിരക്ക് ആണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് അവര്‍ തിരികെ പോയി. തെലങ്കാന സ്വദേശികളായ രണ്ട് യുവതികള്‍ ആണ് കെ.എസ്.ആര്‍.ടി.സി ബസില്‍ നിലയ്ക്കലിലെത്തിയത്.

യുവതികളെത്തി എന്ന സന്ദേശത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. കണ്‍ട്രോള്‍ റൂമിലെത്തിച്ച് ശബരിമലയില്‍ ഇപ്പോള്‍ പോയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി പൊലീസ് വിശദമായി യുവതികളോട് പറഞ്ഞതോടെ ഇവര്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ പമ്പ വരെ പോകാന്‍ മാത്രമാണ് തങ്ങള്‍ എത്തിയതെന്നാണ് ഇവര്‍ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ പോകാന്‍ എത്തിയതാണെന്നും എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പിന്മാറുകയാണെന്നും സംഘത്തിലെ ഒരാള്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top