240 കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന്റെ സ്വപ്‌നങ്ങള്‍; ഒരു മാസം സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസം, സൂപ്പര്‍ കാറും വാങ്ങും

യുഎഇ ലോട്ടറിയില്‍ നിരവധി ഇന്ത്യക്കാര്‍ വിജയികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎഇ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 240 കോടി രൂപ (10 കോടി ദിര്‍ഹം) സ്വന്തമാക്കിയതും ഇന്ത്യക്കാരനാണ്. അബുദാബിയില്‍ ജോലി ചെയ്യുന്ന അനില്‍കുമാര്‍ ബൊള്ള (29) ആണ് ഈ ഭാഗ്യവാന്‍. ഇപ്പോഴിതാ തനിക്ക് ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ കോടിപതി.സമ്മാനവിവരം അധികൃതര്‍ അറിയിച്ചതുമുതല്‍ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോയതെന്ന് അനില്‍കുമാര്‍ പറഞ്ഞു.

ഈ തുക എങ്ങനെ ചെലവഴിക്കണമെന്നാണ് അദ്ദേഹം ഇപ്പോള്‍ ചിന്തിക്കുന്നത്. ആദ്യം ഒരു സൂപ്പര്‍ കാര്‍ വാങ്ങണം. കൂടാതെ, ഈ വിജയം മനസിലുറപ്പിക്കാന്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒരു മാസത്തെ താമസവും അദ്ദേഹം പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇത്രയും വലിയ തുക തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.എങ്ങനെ വിവേകത്തോടെ പണം നിക്ഷേപിക്കാമെന്നും സമയമെടുത്ത് ആസൂത്രണം ചെയ്യും. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് വലിയ വിജയത്തിന്റെ താക്കോലായി മാറുമെന്ന് കരുതിയിരുന്നില്ല. പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടെയും ഉത്സവമായ ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് ഈ വിജയം തേടിയെത്തിയത്. ഇത് അസാധാരണമായ ഒരനുഗ്രഹമായി തോന്നുന്നു. സ്വപ്നങ്ങള്‍ ഒരുനാള്‍ സത്യമാകുമെന്ന് മറ്റുള്ളവരെ ഓര്‍മിപ്പിക്കാന്‍ എന്റെ കഥ സഹായിക്കും’- അനില്‍കുമാര്‍ പറഞ്ഞു.

 

Top