കോട്ടയം: നവംബർ 15 ന് നടക്കുന്ന നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ നഗരസഭ ഭരണം യു.ഡി.എഫ് പിടിക്കുമെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ്.
തിങ്കളാഴ്ച്ച നടക്കുന്ന കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ബിൻസി സെബാസ്റ്റ്യൻ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി ബിൻസി വിജയിക്കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. അധർമ്മത്തിനെതിരെ ധർമ്മം നേടുന്ന വിജയമായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പൽ കൗൺസിലർമാരുടെ പാർലമെൻററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിൻസിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന നിർദ്ദേശമടങ്ങിയ വിപ്പും അംഗങ്ങൾക്ക് നൽകി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


