കോട്ടയം വീണ്ടും യു.ഡി.എഫ് കോട്ടയാവും..! തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ലീഡ് അരലക്ഷം കടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; വിവരം ശേഖരിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ലീഡ് അരലക്ഷം കടക്കുമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് കേന്ദ്ര ഇന്റലിജൻസ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. സി.പി.എം – ബി.ജെ.പി ശക്തികേന്ദ്രങ്ങളായി വിലയിരുത്തുന്ന പ്രദേശങ്ങളിൽ അടക്കം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ലീഡ് നിലയിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല അവലോകനത്തിൽ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഏറെ പ്രതീക്ഷ വയ്ക്കുന്ന മേഖലയിലും, പടിഞ്ഞാറൻ മേഖലയിലും അടക്കം വോട്ടുകളിൽ വിള്ളൽ ഇക്കുറിയുമുണ്ടാകുമെന്നാണ് ഇന്റലിജൻസ് ബ്യൂറോ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുക തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം തന്നെയാണെന്നാണ് പ്രധാന റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടന്ന മേഖലകളിൽ എല്ലാം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ലീഡ് നിലയിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് വീണ്ടും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തുമെന്നും, യു.ഡി.എഫ് എത്തിയാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിൽ മികച്ച പ്രാതിനിധ്യമുണ്ടാകുമെന്നും കണക്കു കൂട്ടലുണ്ട്. ഇതും ജനവിധിയെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ബി.ജെ.പിയും സി.പി.എമ്മും ഒരു പോലെ പ്രതീക്ഷ വയ്ക്കുന്ന മേഖലകളിൽ പോലും അപ്രതീക്ഷിതമായി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കടന്നു കയറ്റവും ഇന്റലിജൻസ് റിപ്പോർട്ടിൽ പുറത്തു വരുന്നു. ആർ.എസ്.എസിനും ബി.ജെ.പിയ്ക്കും ഇടതു മുന്നണിയിലെ വിവിധ കക്ഷികൾക്കും നിർണ്ണായക സ്വാധീനമുള്ള മേഖലകളിലെല്ലാം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വികസനവും വ്യക്തിപ്രഭാവവും തന്നെ വോട്ടിലേയ്ക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top