അസമില്‍ ഉല്‍ഫ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

അസം: ഉല്‍ഫ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അസമിലെ ടിന്‍സുകിയ ജില്ലയിലെ ബോര്‍ഡുംസ പൊലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ കാലിതയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റമുട്ടലില്‍ ഒരു ഉല്‍ഫ തീവ്രവാദിയടക്കം മറ്റ് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു.

അസം സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഉല്‍ഫയുമായി ഏറ്റുമുട്ടിയത്. ഉല്‍ഫ തീവ്രവാദികള്‍ പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംയുക്ത സംഘം തിരച്ചില്‍ നടത്തുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഒരു ഉല്‍ഫ ഭീകരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 2 എന്‍ക്യൂ-71 സീരീസ് പിസ്റ്റള്‍, 2 മാഗസിനുകള്‍, 78 വെടിത്തിരകളും കണ്ടെടുത്തിരുന്നു.

Top