വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

കോതമംഗലം: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധമായി പിഡിപ്പിച്ചതിന് സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. കോതമംഗലം ചെങ്കര സ്വദേശി സുരേഷിനെയാണ് പൊലീസ് പിടികൂടിയത്.

കോതമംഗലം സ്വദേശിയായ പ്ലസ്്‌വണ്‍ വിദ്യാര്‍ഥിയെയാണ് അമ്പത്തിയാറുകാരനായ സുരേഷ് പീഡിപ്പിച്ചത്. സണ്‍ഡേ സ്കൂളില്‍ സുരേഷിന്റെ വിദ്യാര്‍ഥിയാണ് പീഡനത്തിരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി. മൂന്ന് തവണയാണ് പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. 2015 സെപ്റ്റംബറിലായിരുന്നു ആദ്യ പിഡനം. കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞത്. ചയിള്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയില്‍ കോതമംഗലം പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top