മുസ്ലീങ്ങള്‍ക്കെതിരെ ഭീഷണിയുടെ സ്വരവുമായി ബിജെപി നേതാവ്; പാര്‍ട്ടിയെ വിജയിപ്പിച്ചില്ലെങ്കില്‍ ദുരിതം നേരിടേണ്ടിവരുമെന്ന് ഭീഷണി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചില്ലെങ്കില്‍ ദുരിതം അനുഭവിക്കേണ്ടി വരുമെന്നുമുള്ള ഭീഷണിയുമായി ബിജെപി നേതാവ്. ബിജെപി കൗണ്‍സിലര്‍ റണ്‍ജീത് കുമാര്‍ ശ്രീവാസ്തവയാണ് ഭീഷണി മുഴക്കിയത്.

രണ്ടു സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഭീഷണിയുടെ സ്വരം പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ഭാര്യ ഷാഷി ശ്രീവാസ്തവ ഈമാസം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ തന്റെ ഭാര്യ വിജയിപ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ശ്രീവാസ്തവയുടെ ഭീഷണി. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ആഴ്ച ആദ്യമാണ് ശ്രീവാസ്തവ ഭാര്യയ്ക്കു വേണ്ടി പ്രചാരണത്തിനെത്തിയത്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ധാരാ സിങ് ചൗഹാന്‍, രമാപതി ശാസ്ത്രി എന്നിവരെ സദസ്സിലിരുത്തിയായിരുന്നു ശ്രീവാസ്തവ ഭീഷണി സ്വരത്തോടെ സംസാരിച്ചത്.

‘ഇത് സമാജ്വാദി സര്‍ക്കാരല്ല. നിങ്ങളുടെ ഒരു നേതാവിനും നിങ്ങളെ രക്ഷിക്കാനാകില്ല. ബിജെപിയെ എതിരിടാന്‍ ഇന്ന് മറ്റാരുമില്ല. ഞങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം. അല്ലെങ്കില്‍ മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത കഷ്ടതകള്‍ പോലും ഇനി നിങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം. ബിജെപിയാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. മുസ്‌ലിംകളോട് ഞാന്‍ പറയുകയാണ്, ഞങ്ങള്‍ക്കു വോട്ടു ചെയ്യുക. അപേക്ഷിക്കുകയല്ല. ഞങ്ങള്‍ക്ക് വോട്ടു ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാം. ഇല്ലെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരുകയെന്നതു സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല – ശ്രീവാസ്തവ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലാണ് റണ്‍ജീത് കുമാര്‍ ശ്രീവാസ്തവയുടെ ഭാര്യ ഷാഷി മല്‍സരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണിത്. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ശ്രീവാസ്തവ ഭീഷണിപ്പെടുത്തിയതല്ല. അദ്ദേഹം മുസ്‌ലിംകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുണ്ടെന്ന കാര്യം ഓര്‍മപ്പെടുത്തുകയായിരുന്നു. യാതൊരു വ്യത്യാസവുമില്ലാതെ അദ്ദേഹം മുസ്‌ലിംകളെ പിന്തുണച്ചിരുന്നു. എന്നാല്‍ 2012 ല്‍ അവര്‍ അദ്ദേഹത്തിന് വോട്ടു ചെയ്തില്ലെന്നും ബിജെപി വ്യക്തമാക്കി.

Top