യോഗി ആദിത്യനാഥിന്റെ ഹെയര്‍ സ്‌റ്റൈലുമായി ക്ലാസ്സിലെത്തണം; താടി വച്ച് വരാന്‍ ഇത് മദ്രസയല്ല; യുപി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ വിവാദമാകുന്നു

ലക്‌നൗ: കുട്ടികള്‍ യോഗി ആദിത്യനാഥിന്റെ ഹെയര്‍ സ്‌റ്റൈല്‍ അനുകരിക്കണമെന്ന് യുപിയിലെ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്. ഈ നിര്‍ദേശത്തെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളിനെതിരെ യു.പിയില്‍ പ്രതിഷേധം ഉയര്‍ന്നു.സദാര്‍ പ്രദേശത്തെ റിഷഭ് അക്കാദമി സ്‌കൂളാണ് വിദ്യാര്‍ഥികള്‍ക്ക് വിവാദ നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രിയുടെ മാതൃകയില്‍ ഹെയര്‍സ്‌റ്റൈലുമായിട്ടല്ലാതെ വരുന്ന കുട്ടികളെ ക്ലാസില്‍ കയറ്റില്ലെന്നായിരുന്നു വിദ്യാര്‍ഥികളോട് പറഞ്ഞത്. ഇക്കാര്യം വിദ്യാര്‍ഥികള്‍ വീട്ടില്‍ പറഞ്ഞതോടെ സംഭവം വിവാദമാവുകയും രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരികയുമായിരുന്നു. സ്‌കൂളില്‍ മാംസാഹാരം കഴിക്കുന്നത് മാനേജ്‌മെന്റ് നിരോധിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കൂടാതെ താടി വച്ച് വരരുതെന്നും അതിന് ഇത് മദ്രസ അല്ലെന്നും പറഞ്ഞതായും റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ആരോപണം മാനേജ്‌മെന്റ് അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളോട് നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നും മുടിചീകണമെന്നും മാത്രമാണ് പറഞ്ഞതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കളെ പോലീസുകാര്‍ എത്തിയാണ് തടഞ്ഞത്.

Top