വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഹോട്ടായ പൊലീസുകാരിയെ പരിചെപ്പെട്ടോളൂ. പേര് സാമന്ത. വയസ് 32. പൊലീസുപണിയുടെ ഇടവേളയില്‍ അടിവസ്ത്രങ്ങളുടെ മോഡലാവും. ശമ്പളം കൊണ്ട് കഞ്ഞികുടിച്ചു കിടക്കാമെങ്കിലും സമ്പാദിക്കണമെങ്കില്‍ മോഡലിംഗ് കൊണ്ടേ പറ്റൂ എന്നാണ് അവര്‍ പറയുന്നത്. ഒന്നരലക്ഷം പൗണ്ടാണ് മോഡലിംഗിലൂടെ ഒരുവര്‍ഷം നേടുന്നത്. 2010ലാണ് സാമന്ത പൊലീസുകാരിയായത്. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു കൂട്ടുകാരിയാണ് മോഡലിംഗ് രംഗത്തേക്ക് കൊണ്ടുവന്നത്. ആദ്യം അല്പം മടിച്ചെങ്കിലും ഒടുവില്‍ അടിവസ്ത്രത്തിന്റെ മോഡലാവാന്‍ തന്നെ തീരുമാനിച്ചു. സുന്ദര ശരീരമായതിനാല്‍ അവസരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി എത്തി. മേലധികാരികളുടെ സമ്മതത്തോടെയാണ് എല്ലാം സ്വീകരിച്ചത്.
ലീസു പണി എളുപ്പത്തിലാകാനും മോഡലിംഗ് സഹായിച്ചിട്ടുണ്ടെന്നാണ് സാമന്ത പറയുന്നത്. എത്ര പ്രശ്നക്കാരനായ പ്രതിയും തന്നെ കാണുമ്പോള്‍ നല്ലകുട്ടിയാവും. സാമന്ത അറസ്റ്റുചെയ്തിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നവരും നിരവധിയാണ്. സാമന്തയുടെ മോഡലിംഗ് ചിലര്‍ക്കത്ര പിടിച്ചിട്ടില്ല. ഇവര്‍ക്ക് മറുപടിയായി സാമന്തയുടെ കൈയില്‍ ഒരു ചോദ്യമുണ്ട്. പുരുഷ പൊലീസുകാരില്‍ പലരും പല ജോലികള്‍ ചെയ്തും പണം നേടുന്നുണ്ട്. അതുപോലെയല്ലേ മോഡലിംഗും. കാര്യങ്ങള്‍ കൊള്ളാമെങ്കിലും ശരീരസൗന്ദര്യം ഉടയാതെ കാത്തുസൂക്ഷിക്കുക ഏറെ ബുദ്ധിമുട്ടാണ്. വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണങ്ങളിലൂടെയുമാണ് ഒരു വിധത്തില്‍ അഡ്ജസ്റ്റു ചെയ്യുന്നു എന്നാണ് സാമന്ത പറയുന്നത് .