തൃശൂര്‍:വടക്കാഞ്ചേരി മണ്ഡലമാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറ്റുനോക്കുന്നത്.കാരണം മറ്റൊന്നല്ല.കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് തന്നെ.താന്‍ ഇത്തവണ വടക്കാഞ്ചേരിയില്‍ തന്നെ ജനവിധി തേടുമെന്ന് ജനപ്രതിനിധിയായ മന്ത്രി സിഎന്‍ ബാലകൃഷണന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സിപിഎമ്മില്‍ നിന്ന് മണ്ഡലം തിരിച്ച് പിടിച്ച തനിക്ക് ഒരു തവണ കൂടി മത്സരിക്കണമെന്നാണ് സിഎന്‍ ബാലകൃഷ്ണന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.ജില്ലയില്‍ ഐ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന മുതിര്‍ന്ന നേതാവായ സിഎന്‍ കെപിസിസി പ്രസിഡന്റിനേക്കാളും സീനിയറായ നേതാവാണ്.എന്നാല്‍ വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം സിഎന്‍ ബാലകൃഷണന്റെ അധികാരമോഹത്തില്‍ വലിയ അമര്‍ഷമാണ് പ്രകടിപ്പിക്കുന്നത്.എ,ഐ ഗ്രൂപ്പ് ഭേതമന്യേ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയിലാണ് മന്ത്രിയോട് എതിര്‍പ്പുള്ളതെന്നാണ് സൂചന.എന്നാല്‍ അദ്ധേഹത്തിന് ഇത്തവണ മത്സരിക്കാന്‍ കുറച്ച് പാടുപെടേണ്ടി വരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എകെ ആന്റണിയുടെ സ്വന്തം ആളായി ഒരു വനിതയുടെ പേരും മണ്ഡലത്തില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ ഷാഹിദ റഹ്മാന്റെ പേര് എഐസിസി നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.പക്ഷേ ഷാഹിദക്കും മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നുണ്ട്.നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് ഇവരെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിന്റെ മുഖ്യ കാരണം എന്നാണ് അറിയുന്നത്.
മണ്ഡലത്തില്‍ പരിചിതമല്ലാത്ത മുഖങ്ങളെ പരീക്ഷിച്ചാല്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.മുന്‍പ് മുരളീധരന്‍ മത്സരിച്ചപ്പൊള്‍ ഉണ്ടായ കനത്ത പരാജയം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.അഴിമതി ആരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന സിഎന്നും,ഇറക്കുമതി സ്ഥാനാര്‍ത്ഥിയായ ആരെങ്കിലുമോ മണ്ഡലത്തില്‍ നിന്നാല്‍ ഇത് തന്നെയായിരിക്കും ഗതിയെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.മണ്ഡലത്തില്‍ തന്നെയുള്ള യുവാക്കളെ പരിഗണിക്കനമെന്നാണ് ആവശ്യം.പക്ഷേ മുതിര്‍ന്നവര്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ വാക്കിന് പലപ്പോഴും പാര്‍ട്ടി നേതൃത്വം യാതൊരു പരിഗണനയും നല്‍കുകയില്ലെന്നാണ് യൂത്തിന്റെ പരിഭവം.
സിപിഎമ്മിലെ ഇപ്പോഴത്തെ ജില്ല സെക്രട്ടറിയായ എസി മൊയ്തീനാണ് കഴിഞ്ഞ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ
അദ്ധേഹത്തിന് മത്സര രംഗത്തുനിന്നും മാറി നില്‍ക്കെന്റി വരികയായിരുന്നു.ഇതോടെയാണ് സിഎന്‍ വിജയിച്ച് വന്നത്.ഇത്തവണ സിപിഎം പരിഗണിക്കുന്നവ്രില്‍ പ്രധാന പേര് വടക്കാഞ്ചേരിയില്‍ നിന്നുള്ള സേവ്യര്‍ ചിറ്റിലപ്പള്ളിയുടേതാണ്.മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ഇതിലും നല്ല സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനില്ല താനും.സേവ്യര്‍ മത്സര രംഗത്ത് വന്നാല്‍ ഇടതുപക്ഷത്തെ പ്രതിരോധിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ്സില്‍ ഉയരുന്നത്.