ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2.59 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം; അംഗീകാരം നൽകിയത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ ജനകീയ പദ്ധതികൾക്ക്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2.59 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ജില്ലാ വികസന സമിതിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. കുടിവെള്ളം (39 ലക്ഷം), റോഡ് വികസനം (82.5 ലക്ഷം), പിന്നോക്ക വികസനം (44 ലക്ഷം), വിദ്യാഭ്യാസം (28 ലക്ഷം), കാർഷിക മേഖല (20 ലക്ഷം), ആരോഗ്യം (21 ലക്ഷം), വെളിച്ചം (25.5 ലക്ഷം) എന്നീ വിഭാഗങ്ങളിൽ ആയി 26 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അറിയിച്ചു.

കോളാകുളം മലവേടർ കോളനി 14 ലക്ഷം, കുന്നംമ്പളളി കുരുവിക്കാട് കുന്നുംപുറം 9 ലക്ഷം, ചേലാറ പതിമൂന്ന് കോളനി 8 ലക്ഷം, കീഴമ്പനാട്ട് കോയിപ്പുറം 5 ലക്ഷം, തുണ്ടിപറമ്പ് തകിടിയിൽപറമ്പ് 3 ലക്ഷം എന്നീ കുടിവെള്ള പദ്ധതികളും, പദ്ധതി തുക ഗ്രൗണ്ട് വാട്ടർ അതോറിറ്റിയിൽ അടച്ച സജിവോത്തമപുരം പുത്തന്കോളനി കുടിവെളള പദ്ധതി (10 ലക്ഷം), കുറിച്ചി ചെമ്പുചിറ ഭാസ്‌കരന് കോളനി കുടിവെളള പദ്ധതി (5 ലക്ഷം), കുഴിമറ്റം ബഥനി പൊയ്കപറമ്പിൽ കുടിവെളള പദ്ധതി (5 ലക്ഷം) കളും ഉൾപ്പെടുന്നു.

തുരുത്തിപള്ളി – രേവതിപടി റോഡിന് 18 ലക്ഷം, പൊൻപുഴ പൊക്കം – കളമ്പാട്ടുചിറ റോഡിന് 18 ലക്ഷം, ദിവാൻ കവല- കലായികവല റോഡിന് 15 ലക്ഷം, പള്ളത്ര കടവ് – മുറ്റത്ത് കടവ് – പനയപള്ളി റോഡ് 10.5 ലക്ഷം, സദനം സ്‌കൂൾ – നാട്ടുവാ കലുങ്ക് റോഡിന് 8 ലക്ഷം, പൂവൻതുരുത്ത് ഗവ. എൽ പി സ്‌കുൾ – ലക്ഷവീട് കടുവാകുളം റോഡിന് 8 ലക്ഷം, കുഴിമറ്റം പള്ളികടവ് – കാവനാടി റോഡിന് 5 ലക്ഷം എന്നിവയ്ക്കും അംഗീകാരം ലഭിച്ചു.

കുറിച്ചി, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകൾക്ക് രണ്ട് മിനി ആംബുലൻസ് വാങ്ങുന്നതിന് 21 ലക്ഷം രൂപയും അംഗീകരിച്ചു. കുറിച്ചി ഗവ. ഹോമിയോ ആശുപത്രിയിൽ 13 ലക്ഷം രൂപ ഉപയോഗിച്ച് അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീൻ ഉടൻ ലഭ്യമാക്കാൻ ക്രമീകരണം ചെയ്തു. കുറിച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 13.3 ലക്ഷം രൂപ മൈന്റൻസ് ഇനത്തിൽ അംഗീകാരം ലഭിച്ചു. കുറിച്ചി എ. വി. എച്ച്. എസ് സ്‌കുളിന് വാട്ടർ ടാങ്ക് നിർമാണത്തിനും കുടിവെളള പദ്ധതിയ്ക്കും 10 ലക്ഷം, ഇത്തിത്താനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 7 ലക്ഷം രൂപ മുടക്കി ആരംഭിച്ച ഷീ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം പൂർത്തികരണത്തിന് 5 ലക്ഷം രൂപ കൂടി അനുവദിച്ചു.

കുറിച്ചി ഡിവിഷൻ പരിധിയിൽ 5 സ്‌കൂളുകളിലെ മിടുക്കരായ 20 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ജൂണിൽ വിതരണം ചെയ്തു. പിന്നോക്ക വികസന മേഖലയിൽ എട്ടുമുറി കോളനി വികസനത്തിന് 26.4 ലക്ഷം, കുഴിക്കാട്ട് കോളനി ഓട നിർമാണത്തിനും സംരക്ഷണ ഭിത്തി നിർമാണത്തിനും 10 ലക്ഷം രൂപ, പാറപ്പുറം കൂച്പറമ്പ് കൊട്ടപള്ളി കോളനി റോഡിന് 8 ലക്ഷം രൂപയും അംഗീകരിച്ചു. കാർഷിക മേഖലയിൽ കൊല്ലറ മണ്ണകര ഫാം റോഡിന് 10 ലക്ഷം, പുതുപ്പളളി കുഴിത്തടം പാടശേഖരം അടിസ്ഥാന സൗകര്യ വികസനം: 10 ലക്ഷം എന്നിവയ്ക്കും അംഗീകാരം നൽകി.

പുതുപള്ളി ഇരവിനല്ലൂർ, കുറിച്ചി കാലയിപടി, പന്നിമറ്റം, കൊല്ലാട് ബോട്ട് ജെട്ടി ജംഗ്ഷൻ, കളത്തിൽകടവ് ഷാപ്പ് പടി, നെല്ലിക്കൽ, കുറിച്ചി കല്ല് കടവ് എന്നിവടങ്ങളിൽ മിനി ഹൈ മാസ്റ്റ് ലൈറ്റ് കൂടാതെ വിവിധ സ്ഥലങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് ആയി 10 ലക്ഷം രൂപ അംഗീകരിച്ചു. ചോഴിയ ക്കാട്, പൂവന്തുരുത്ത്, മലമേൽക്കാവ്, ആക്കളം എന്നിവടങ്ങളിൽ ഉടൻ വഴി വിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു.

Top