സർക്കാർ വേട്ടക്കാര്‍ക്കൊപ്പം!!വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി വാളയാർകുട്ടികളുടെ അമ്മ

പാലക്കാട്: സർക്കാർ വേട്ടക്കാര്‍ക്കൊപ്പമെന്ന് ആരോപണം .വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി വാളയാർകുട്ടികളുടെ അമ്മ രംഗത്ത് .സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിൻറെ വിശദീകരണത്തിന് പിന്നാലെയാണ് പ്രതികരണം.

തന്റെ മക്കളെ സോജൻ അപകീർത്തിപ്പെടുത്തിയതിൻ്റെ തെളിവുകൾ സർക്കാരിന് നൽകിയതാണ്. സർക്കാർ വേട്ടക്കാര്‍ക്കൊപ്പമാണെന്നതിൻ്റെ തെളിവാണ് സോജന് ഐപിഎസ് നൽകാനുള്ള തീരുമാന‌മെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാളയാർ കേസിലെ മുൻ അന്വേഷണോദ്യോഗസ്ഥൻ എം.ജെ. സോജന് ഐ.പി.എസ്. ഗ്രേഡ് ലഭിക്കുന്നതിനായുള്ള സമഗ്രതാ (ഇന്റഗ്രിറ്റി) സർട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ്. സർട്ടിഫിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതി തള്ളിക്കൊണ്ടാണ് ആഭ്യന്തരവകുപ്പിന്റെ നടപടി…..

നിലവിൽ എസ്.പി. (നോൺ ഗ്രേഡ്) ആയ സോജന് സീനിയോരിറ്റിപ്രകാരം 2021-22 വർഷത്തെ ഐ.പി.എസ്. ലഭിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സമഗ്രതാ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ, സോജനെതിരേ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദനാരോപണവുമായി ബന്ധപ്പെട്ട കേസും വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതിയും ഉയർന്നു. തുടർന്ന്, സർട്ടിഫിക്കറ്റ് കൈമാറുന്നത് ആഭ്യന്തരവകുപ്പ് തടഞ്ഞുവെച്ചിരുന്നു.

Top