സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതിനും പടിയില്‍ പുറം തിരിഞ്ഞ് നിന്നതിനും പരിഹാര പൂജ ചെയ്തന്നെുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വാദം തെറ്റ്. തന്ത്രി പറഞ്ഞ പരിഹാര പൂജകള്‍ വത്സന്‍ തില്ലങ്കരി ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും വത്സന്‍ തില്ലങ്കേരി അത് ചെയ്തിട്ടില്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് മാധ്യമങ്ങളോട് പറഞ്ഞു.
ചിത്തിര ആട്ട വിശേഷ ദിവസമാണ് വത്സന്‍ തില്ലങ്കരി ആചാരലംഘനം നടത്തിയത്. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴാണ് പരിഹാര പൂജകള്‍ ചെയ്‌തെന്ന് വത്സന്‍ തില്ലങ്കരി പറഞ്ഞത്.
ആചാരലംഘനം ഉണ്ടായെന്ന് ബോധ്യമായാല്‍ അക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയാണ് പതിവ്. തുടര്‍ന്ന് പൂജ സമയങ്ങളില്‍ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യും. ശ്രീകോവിലിന് സമീപം ബ്യൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയതില്‍ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നു.