വനിതാ മതില്‍: പിണറായി സർക്കാരിൻ്റെ ബലപരീക്ഷണം; അണി നിരക്കുന്നത് മുപ്പത്‌ലക്ഷത്തി പതിനയ്യായിരം പേര്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുന്ന സംഘടനകളുടെ കൂട്ടായ്മ കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി വനിതാ മതിലില്‍ നിര്‍മ്മിക്കുന്നു. മുപ്പത് ലക്ഷത്തിപതിനയ്യായിരം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘാടകസമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്.

നവോത്ഥാന സംരക്ഷണസമിതിയുടെ സംസ്ഥാന സമിതി ഓഫീസിന്റെ ഉത്ഘാടനം നാളെ നടക്കും. ജില്ലാ തല നവോത്ഥാന വനിതാ മതില്‍ കമ്മറ്റികളുടെ യോഗം ഈ മാസം 10,11,12 തിയ്യതികളില്‍ ചേരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരളത്തെ പുതുക്കി പണിയുന്ന വലിയ സംരംഭമായിരിക്കുന്ന വനിതാ മതിലിലൂടെ പ്രാവര്‍ത്തികമാകുകയെന്ന് നിരീക്ഷകര്‍ കരുതുന്നു. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന സ്ത്രീകളെ മാത്രമാണ് പ്രതിഷേധ പരിപാടികളുമായി ഇതുവരെ റോഡിലിറങ്ങിക്കണ്ടത്. അതിനൊരു മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുവര്‍ഷ ദിനത്തില്‍ വനിതാ മതില്‍ സൃഷ്ടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഈ തീരുമാനമെടുത്തത്. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ സൃഷ്ടിക്കുക. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. കെ സോമപ്രസാദ് എംപിയാണ് ട്രഷറര്‍

Top