വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്ക്കണം: യൂത്ത് കോൺഗ്രസ്‌ മന്ത്രിയുടെ കോലം കത്തിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : സ്ത്രീ പീഡകർക്ക് ദല്ലാൾ പണിയെടുക്കുന്ന വനം വകുപ്പ് മന്ത്രി മന്തി എ കെ ശശീന്ദ്രന്റെ രാജി ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി ആദ്ധ്യക്ഷത വഹിച്ച യോഗം കെ പി സി സി സെക്രട്ടറി കുഞ്ഞില്ലമ്പള്ളി ഉദ്ഘാടനം ചെയ്തു.

കെ പി സി സി നിർവാഹക സമ്മതിയംഗം ജെയ്ജി പാലക്കലോടി, ജില്ലാ പഞ്ചായത്തു അംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അരുൺ മാർക്കോസ് മാടപ്പാട്ട് , അജീഷ് വടവാതൂർ, റൂബിൻ തോമസ് അജീഷ് ജോയ് പുത്തൂർ, വിമൽജിത്ത് ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

Top