വാവ സുരേഷ് പിടികൂടിയത് പാമ്പുകളുടെ രാജ്ഞിയെ; 17 അടിയോളം നീളവും 15 കിലോ തൂക്കവുമുള്ള സര്‍പ്പരാജ്ഞി

പത്തനംതിട്ട: കഴിഞ്ഞ ദിവസം വാവ സുരേഷ് പിടികൂടിയത് പാമ്പുകളിലെ രാജ്ഞിയെ. ശബരിമല വനമേഖലയിലെ അട്ടത്തോട്ടില്‍ നിന്നാണ് രാജ വെമ്പാല ഇനത്തിലെ പെണ്ണ് പാമ്പിനെ കണ്ടെത്തിയത്.

വാവ പിടികൂടിയതില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ പാമ്പായി ഈ രാജ്ഞി വെമ്പാല. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെയും കൂട്ടി ഏറെ പ്രയത്‌നിച്ചാണ് രാജവെമ്പാലയുടെ രാജ്ഞിയെ കീഴടക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെ അട്ടത്തോട് കോളനിയില്‍ കാട്ടാംകുന്നേല്‍ ദിവാകരന്റെ പുരയിടത്തില്‍ തോടിനോടു ചേര്‍ന്ന കാട്ടുമരത്തിലാണ് രാജവെമ്പാലയെ കണ്ടത്. വിവരം അറിഞ്ഞ് വനപാലകരും വാവാസുരേഷും വൈകാതെ എത്തി. ഏറെ പണിപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

ജില്ലയില്‍ ഇതുവരെ പിടിയിലായ രാജവെമ്പാലകളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനമാണ് ഇതിന്. 17 അടിയോളം നീളവും 15 കിലോ തൂക്കവും ഉണ്ട്. പ്രായം 13. അട്ടത്തോട്ടില്‍ നിന്നും റാന്നി വനം ഡിവിഷന്‍ ഓഫീസില്‍ എത്തിച്ച ശേഷം രാജവെമ്പാലയെ കക്കി വനത്തില്‍ തുറന്നു വിട്ടു. താന്‍ പിടിക്കുന്ന എണ്‍പത്തഞ്ചാമത്തെ രാജവെമ്പാലയാണിതെന്ന് വാവാ സുരേഷ് പറഞ്ഞു.

Top