സാധനം ചോദിച്ചവരോട് വി.ഡി സതീശൻ പോടാ എന്ന് പറഞ്ഞുവോ? ഇതാണ്‌ സംഭവിച്ചത്…

ലോറിയിൽ ഭക്ഷ്യ ധാന്യവുമായി പോയപ്പോൾ വഴിയിൽ തടഞ്ഞ നാട്ടുകാരോട് പോടാ എന്നു പറഞ്ഞു എന്നതായിരുന്നു വി.ഡി സതീശൻ എം.എൽ.എക്ക് എതിരേ ഇറങ്ങിയ വിമർശനം. ഇടത്, സംഘപരിവാർ പേജുകളിൽ ഈ ആരോപണം കത്തി പടർന്നു. എന്നാൽ അതിന്റെ സത്യം പുറത്ത് പറഞ്ഞ് എം.എൽ.എ യും സഘവും രംഗത്ത്. ലോറിയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനവുമായി പോവുകയായിരുന്നു.

ഭക്ഷ്യ സാധനങ്ങൾ വരുന്നത് കൊള്ളയടിക്കുന്ന സാഹചര്യത്തിൽ എം.എൽ.എ തന്നെ ലോറിയിൽ കയറി അകമ്പടി ആയി പോയി. ഈ സമയത്ത് ബി.ജെ.പി പ്രവർത്തകർ ലോറി തടഞ്ഞ് സാധനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. വെള്ളപൊക്കം ഇല്ലാത്ത സ്ഥലത്തേ ആളുകൾ ആയിരുന്നു ഇവർ. ബലമായി ലോറിയിലേ സാധനങ്ങൾ ആവശ്യപ്പെട്ടപ്പോൾ വി.ഡി സതീശൻ കൊടുത്തില്ല എന്ന് മാത്രമല്ല സാധനങ്ങൾ കൃത്യതയോടെ ക്യാപിൽ എത്തിക്കുകയാണ്‌ ചെയ്തത് എന്നും പറയുന്നു.

 

Top