തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരന്നു സത്യപ്രതിജ്ഞ. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. സ്റ്റേഡിയത്തിന് അകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ്. 21 അംഗ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.മന്ത്രിസഭയിലെ രണ്ടാമനും ചരിത്ര ഭൂരിപക്ഷവുമായി വിജയിച്ച പികെ കുഞ്ഞാലിക്കുട്ടി, മന്ത്രിസഭയിലെ മൂന്നാമനായ രമേശ് ചെന്നിത്തല എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കെ മുരളീധരന്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്തനായി.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ഐഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു



