മുഖ്യനെ തള്ളിപ്പറഞ്ഞ് വീക്ഷണവും! അന്നു കോണ്‍ഗ്രസ് പെരുവഴിയിലെ ചെണ്ടയല്ലായിരുന്നു.അനര്‍ഹമായത് കൈയിട്ടു വാരാന്‍ ആരേയും അനുവദിച്ചിട്ടില്ലെന്നും വീക്ഷണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഴുതിയ മുഖപ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പരാമര്‍ശം . ലീഡര്‍ സ്മരണയ്ക്കു കൂപ്പുകൈ എന്ന പേരിലാണ് മുഖപ്രസംഗം.മുന്‍മുഖ്യമന്ത്രി കെ. കരുണാകരനുമായി താരതമ്യം ചെയ്താണ് വിമര്‍ശനം . കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികമാണ് നാളെ. അതുമായി ബന്ധപ്പെടുത്തി ലീഡര്‍ സ്മരണയ്ക്ക് കൂപ്പുകൈ’ എന്ന ശീര്‍ഷകത്തിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മുഖ പ്രസംഗത്തിലെ പല വാചകങ്ങളും നിലവിലുള്ള വിവാദങ്ങളും സംഭവങ്ങളുമായി ചേര്‍ത്ത് വായിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നും മുഖപ്രസംഗം പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു. കരുണാകരനുണ്ടായിരുന്നെങ്കില്‍ എന്നു പറഞ്ഞശേഷം ഇപ്പോഴത്തെ പല ന്യൂനതകളും എടുത്തു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ പേര് ഒരിടത്തും പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.

കരുണാകരന്‍ എല്ലാ ഘടകകക്ഷി കള്‍ക്കും അര്‍ഹമായത് നല്‍കിയിട്ടുണ്ട്. അനര്‍ഹമായത് കൈയിട്ടു വാരാന്‍ ആരേയും അനുവദിച്ചിട്ടില്ലെന്നും വീക്ഷണം മുഖപ്രസംഗം പറയുന്നു. തലയുള്ള പ്പോള്‍ വാലാടാന്‍ കരുണാകരന്‍ അനുവദിച്ചിട്ടില്ല. കരുണാകരനെ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടില്ല. കോണ്‍ഗ്രസിനെ കരുണാകരന്‍ പെരുവഴിയില്‍ കെട്ടിയ ചെണ്ട പോലെ ആരെയും കൊട്ടാനനുവദിച്ചില്ലെന്നും വീക്ഷണം പറയുന്നു. സാമുദായിക സംഘടനകളുമായി തുല്യ അടുപ്പം കാണിച്ചത് കരുണാകരന്‍ മാത്രമാണെന്നും വീക്ഷണം ഓര്‍മിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ കോണ്‍ഗ്രസിനെ ഭരണനേതൃത്വത്തില്‍ കൊണ്ടുവന്നത് മാത്രമല്ല കരുണാകരന്റെ നേട്ടം. ജനാധിപത്യ പാര്‍ട്ടികളെ പൊതുമേല്‍ക്കൂരയ്ക്ക് കീഴെ മാന്യവും അര്‍ഹവുമാ യ ഇടം നല്‍കി കൂടെയിരുത്തിയതും കരുണാകരന്റെ രാഷ്ട്രീയ വിരുതായിരുന്നുവെന്ന് കോണ്‍ഗ്രസ് മുഖപത്രം പറയുന്നു. ഓരോ ഘടക കക്ഷിയുടെയും ശക്തിക്കും സ്വാധീനത്തിനും അനുസരിച്ച് വിഹിതം നല്‍കാനും കരുണാകരന്‍ പിശുക്കു കാണിച്ചില്ലെ ന്നും മുഖപത്രം ഓര്‍മിപ്പിക്കുന്നു. സകല മതനേതാ ക്കളുമായും സര്‍വ സമുദയ നേതാക്കളുമായുള്ളു കരുണാകരന്റെ ആത്മബന്ധം സുദൃഢമായിരുന്നു.

ഒരു സമുദായത്തിനു പരിഗണന, ഇതര സമുദായത്തിന് അവഗണന എന്ന വിവേചനം കരുണാകരന്റെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായിരുന്നില്ല. കത്തോലിക്ക മുതല്‍ പെന്തക്കോസ്ത് വരെയുള്ള സര്‍വ സഭകളുമായും സുന്നി മുതല്‍ തബ്‌ലീ ഗ്വരെയുള്ള സകല മുസ്‌ലിം വിഭാഗങ്ങളുമായും നായാടി മുതല്‍ നമ്പൂതിരി വരെയുള്ള വിവിധ ഹൈന്ദവസമുദായങ്ങളുമായും തുല്യ അടുപ്പത്തിലും സൗഹാര്‍ദത്തിലും പ്രവര്‍ത്തിച്ച കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ നേതാവ് കരുണാകരന്‍ മാത്രമാണെന്നും മുഖപ്രസംഗം പറയുന്നു.
കണ്ണില്ലാതായാല്‍ അറിയാം കണ്ണിന്റെ കാഴ്ച എന്നത് പഴമൊഴിയാണ്. കെ. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികദിനം ഇത്തരമൊരു പഴമൊഴിയുടെ പൊരുള്‍ വ്യക്തമാക്കുന്നുവെന്ന് പറഞ്ഞാണ് മുഖപ്രസംഗത്തിന്റെ തുടക്കം. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും യു.ഡി.എഫ് രാഷ്ട്രീയത്തിലും കരുണാകരന്റെ അഭാവം സൃഷ്ടിച്ച ശൂന്യത വല്ലാതെ അനുഭവപ്പെടുന്ന കാലാവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. 'കരുണാകരന്‍ ഉണ്ടായിരുന്നുവെങ്കില്‍…’ എന്ന് പറയുകയോ ആത്മഗതം കൊള്ളുകയോ ചെയ്യാത്ത ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ടാകില്ല. രാഷ്ട്രീയ ന്യൂനമര്‍ദ്ദങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് അനുകൂലമായ രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ അഴിച്ചുവിടാനും പ്രതികൂലമായ പേമാരികളെ പിടിച്ചുകെട്ടാനുമുള്ള അസാമാന്യമായ പാടവമായിരുന്നു കരുണാകരന്റെ കരുത്തും കാന്തിയും. 1967ല്‍ കൈവിരല്‍ എണ്ണമായ ഒമ്പതില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിനെ 70ലെ തിരഞ്ഞെടുപ്പില്‍ 32 സീറ്റുകളോടെ വിജയക്കൊടുമുടിയിലെത്തിച്ചത് കരുണാകരന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു

Top