വിണാജോര്‍ജ്ജ് എംഎല്‍എ അധികാരത്തിന്റെ ഗ്ലാമറില്‍ നാടുചുറ്റുന്നു; എംഎല്‍എ ഫണ്ടില്‍ നിന്നും ഒരുപൈസ ഉപയോഗിച്ചില്ല; ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍ യുവ എംഎല്‍എ അനില്‍ അക്കര

പത്തനംതിട്ട: കേരളത്തില്‍ തിളങ്ങി നിന്ന മാധ്യമ പ്രവര്‍ത്തകയാണ് വീണാ ജോര്‍ജ്ജ് ഈ ഗ്ലാമര്‍ ഉപയോഗിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയതും എംഎല്‍എ ആയതും. എന്നാല്‍ ജനപ്രതിനിധിയായതിനുശേഷം കാര്യമായൊന്നും ജനങ്ങള്‍ക്കുവേണ്ടി ചെയ്തിലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. അതായത് എംഎല്‍എ ഫണ്ടില്‍ ഒരു രൂപ പോലും വീണ ജോര്‍ജ്ജ് ചിലവാക്കിയട്ടില്ല. എല്ലാ രാഷ്ട്രീയക്കാരേക്കാളു നന്നായി ജനങ്ങള്‍ക്ക് വേണ്ടി ഫണ്ട് വിനിയോഗിക്കാന്‍ കഴിയുമായിരുന്ന വീണ പക്ഷെ അതിന് മെനക്കെട്ടില്ല എന്ന് വേണം പറയാന്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വീണാ ജോര്‍ജ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസിന്റെ യുവനേതാവ് അനില്‍ അക്കര മുഴുവന്‍ ഫണ്ടും വിനിയോഗിച്ച് കന്നി എംഎല്‍എമാരില്‍ മുന്നിലെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016-17 സാമ്പത്തിക വര്‍ഷം നാടിന്റെ വികസനത്തിനു വേണ്ടി വിനിയോഗിക്കാന്‍ വീണാ ജോര്‍ജിന് പ്രഥമ എംഎല്‍എ. ഫണ്ടായി ലഭിച്ച ഒരു കോടി രൂപയില്‍ നിന്നും ആറന്മുള മണ്ഡലത്തില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിന് എംഎല്‍എ ആയി സ്ഥാനമേറ്റതിന് ശേഷം വീണാ ജോര്‍ജിനു ലഭിച്ച ഒരു കോടി രൂപ ഇന്നും അവരുടെ എംഎല്‍എ ഫണ്ടില്‍ നീക്കിയിരിപ്പായി അവശേഷിക്കുകയാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

എംഎല്‍എമാരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് പത്തനംതിട്ട അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്.

പത്തനംതിട്ട ജില്ലയില്‍ 2016-17 സാമ്പത്തിക വര്‍ഷം എംഎല്‍എ ഫണ്ടായി ലഭിച്ച ഒരു കോടി രൂപയില്‍ 7,05,373 രൂപ എങ്കിലും ചെലവഴിച്ച് റാന്നി എംഎല്‍എ രാജു ഏബ്രഹാം ഒന്നാമനായി. മന്ത്രിയും തിരുവല്ല എംഎല്‍എയുമായ മാത്യു ടി. തോമസ്, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍ എന്നിവരും ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ നിയമസഭാംഗങ്ങളായിരുന്ന കാലയളവില്‍ എംഎല്‍എ ഫണ്ടില്‍ ഉണ്ടായിരുന്നതും പ്രൊപ്പോസല്‍ നല്‍കിയതുമായ തുക 2016-17 സാമ്പത്തിക വര്‍ഷം അടൂര്‍ പ്രകാശ് 1,67,83,889 രൂപയും, ചിറ്റയം ഗോപകുമാര്‍ 89,73,552 രൂപയും മാത്യു ടി. തോമസ് 1,38,05,765 രൂപയും രാജു ഏബ്രഹാം 80,84,241 രൂപയും ചെലവഴിച്ചിട്ടുണ്ട്.

വീണാ ജോര്‍ജ് മുന്‍ എംഎല്‍എ ഫണ്ടായിരുന്ന 83,92,917/ രൂപ ചെലവഴിച്ചതായി രേഖയുണ്ടെങ്കിലും ആയത് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ക്ക് അനുവദിച്ചിരുന്നതും അദ്ദേഹത്തിന്റെ കാലയളവില്‍ ചെലവഴിക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയതുമാണ്. അത് താന്‍ ചെലവഴിച്ചതാണെന്ന് അവകാശപ്പെടാന്‍ വീണാ ജോര്‍ജിന് സാധിക്കില്ല. മുന്‍ എംഎല്‍എയുടെ ഫണ്ട് ഉള്‍പ്പടെ വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ 1,76,01,414 രൂപ അവശേഷിക്കുന്നുണ്ട്. അതില്‍ 76,01,414 രൂപ മുന്‍ ഫണ്ടാണ്. 2016-17 സാമ്പത്തിക വര്‍ഷം നാടിന്റെ വികസനത്തിനായി വിനിയോഗിക്കുവാന്‍ നല്‍കിയ ഒരു കോടി രൂപ ഒന്നിനും ചെലവഴിക്കാതെ വീണാ ജോര്‍ജിന്റെ ഫണ്ടില്‍ ഇന്നും നീക്കിയിരിപ്പായി അവശേഷിക്കുകയാണെന്നും വിവരാവകാശ രേഖ പറയുന്നു.

ഈ വിവരം പുറത്തു വിട്ടതിന് എംഎല്‍എ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വിവരാവകാശ മറുപടി തെറ്റാണെന്ന് അറിയിച്ചുവെന്നും റഷീദ് ആനപ്പാറ പറയുന്നു. അതേസമയം, ശിവദാസന്‍ നായരുടെ ഫണ്ട് വിനിയോഗിച്ചുവെന്ന് എംഎല്‍എ സമ്മതിക്കുന്നുമുണ്ട്.

Top