സംസ്ഥാനത്ത് പുതിയതായി ആറ് വാഹന രജിസ്‌ട്രേഷന്‍ കോഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്‌ട്രേഷന്‍ കോഡുകള്‍ കൂടി തുടങ്ങി. പുതിയതായി രൂപീകരിച്ച ആറ് സബ് ആര്‍ടി ഓഫീസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ 79 വരെയാണ് അനുവദിച്ചിരിക്കുന്നത്. കാട്ടാക്കട 74, തൃപ്പയാര്‍ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണ് പുതിയ കോഡുകള്‍. ഇവിടങ്ങളില്‍ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാന്‍ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Top