മൈക്രോഫിനാന്‍സ് കേസില്‍ തനിക്ക് ഒരു ചുക്കും വരാനില്ല; ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്ന് വെള്ളാപ്പള്ളി

photo

ഇടുക്കി: മൈക്രോഫിനാന്‍സ് കേസില്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് അച്യുതാനന്ദനെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ചാണ് വീണ്ടും വിവാദം ഉണ്ടാക്കാന്‍ വെള്ളാപ്പള്ളി എത്തിയത്.

സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് അച്യുതാനന്ദനും മറ്റൊന്ന് സുധീരനും. രണ്ടും സമുദായത്തിലെ കുലംകുത്തികളാണ്. അവരിലൊരാള്‍ ഞാന്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നെന്നാണ് പറയുന്നത്. അച്യുതാനന്ദനുമായി 1963 മുതലുള്ള ബന്ധമാണ്. അദ്ദേഹത്തിനുവേണ്ടി പലതും ചെയ്തിട്ടുണ്ട്. മൈക്രോ ഫിനാന്‍സിലെ പണമൊന്നും എന്റെ കൈയില്‍ വരുന്നില്ല. നേരിട്ട് ബാങ്കിലേക്കാണ് പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ട് ആ കേസിന്റെ പേരില്‍ എനിക്ക് ഒരു ചുക്കും വരാനില്ല. ലീഗ്, എന്‍എസ്എസ്, കത്തോലിക്കര്‍ എല്ലാവരും ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ ആരും കേസ് കൊടുക്കുന്നില്ല. ഗുരുവിന് ജാതിയില്ല. എന്നാല്‍, നമുക്ക് ജാതിയുണ്ട്. ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Top